തക്കാളിക്ക് പകരം പുളി ഉപയോഗിക്കേണ്ടി വരുമോ, കുതിച്ചുയര്‍ന്ന് പച്ചക്കറി വില
കണ്ണൂര്‍: പച്ചക്കറികള്‍ക്കും, അനാദി സാധനങ്ങളുടെയും വില കുതിച്ചുയരുന്നു. പച്ചക്കറികള്‍ക്ക് രണ്ടാഴ്ചക്കിടെ 20 രൂപയോളമാണ് വര്‍ധിച്ചത്. ദിനേനെ വര്‍ധിച്ചു വരുന്ന പെട്രോള്‍ ഡീസല്‍ വിലയും സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച 20 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇന്നത്തെ വില 60 രൂപയാണ്. 22, 23 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന ഉള്ളി ഇന്ന് 40 രൂപക്ക് വില്‍പ്പന നടത്തേണ്ട അവസ്ഥയാണ് കച്ചവടക്കാര്‍ക്ക്.

തക്കാളി, ഉള്ളി കൂടാതെ പയറിനും വില വര്‍ധിച്ചിട്ടുണ്ട്. 50 രൂപക്കാണ് പയര്‍ വില്‍പ്പന നടത്തുന്നത്. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരുന്നത് കര്‍ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ കേരളത്തിലേക്ക് തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. കര്‍ണാടകയില്‍ മഴ കാരണം കൃഷി കുറഞ്ഞതും തക്കാളി ഉല്പാദിപ്പിക്കാന് സാധിക്കാത്തതും വില കൂടാന്‍ കാരണമായി.
പൂണെയില്‍ നിന്നുമാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. മഴകാരണം പൂണെയിലും ഉള്ളി ലഭ്യത കുറഞ്ഞത് കാരണം വില കൂടാന്‍ കാരണമായെന്നാണ് മൊത്തകച്ചവടക്കാര്‍ പറയുന്നത്. കൂടാതെ സമീപ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി കയറ്റിവിടുന്നത് മൂലം കേരളത്തിലേക്കുള്ള പച്ചക്കറി ലഭ്യത കുറഞ്ഞ് വരികയാണ്. ഇതും വില കൂടാന്‍ കാരണമായെന്നാണ് കച്ചവടക്കാര്‍ പറയുന്നു ഉരുളക്കിഴങ്ങിനും വില കൂടുതലാണ്. 25 രൂപയാണ് ഉരുളക്കിഴങ്ങിന്റെ വില. ബീന്‍സ് പയര്‍ എന്നിവ കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവില്‍.
പച്ചക്കറികള്‍ക്ക് പുറമെ ചുവന്ന പരിപ്പ്, പഞ്ചസാര, കോഴിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 100 രൂപയാണ് ചുവന്ന പരിപ്പിന്റെ വില. പഞ്ചസാരക്ക് 42 രൂപയും. ദിനേനെ വര്‍ധിക്കുന്ന പെട്രോള്‍ ഡീസല്‍ വില കാരണമാണ് ഇത്തരം സാധനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമെന്നാണ് മൊത്ത കച്ചവടക്കാര്‍ പറയുന്നത്.
സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ്. മൊത്തകച്ചവടക്കാരില്‍ നിന്ന് 55 രൂപ ഹോള്‍സെയില്‍ നിരക്കില്‍ തക്കാളി വാങ്ങി ഇവര്‍ക്ക് കച്ചവടം ചെയ്യേണ്ടി വരിക 60 മുതല്‍ 65 രൂപയ്ക്ക് വരെയായിരിക്കും. എന്നാല്‍ ഇത്രയും പൈസയീടാക്കുമ്പോള് ഉപഭോക്താക്കള്‍ സാധനം വാങ്ങാത്ത സ്ഥിതിയുമുണ്ടാകുകയും കച്ചവടം നിര്‍ത്തേണ്ട അവസ്ഥയുമുണ്ടാകും. ഒരു ട്രേ തക്കാളിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ ചീഞ്ഞ് പോയവയുമുണ്ടാകും. ഇത് എടുത്ത് കളയുമ്പോഴേക്കും കച്ചവടം ചെയ്യാനുണ്ടാവുക വളരെ കുറച്ച് മാത്രമായിരിക്കും. ഇതും കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാക്കുന്നു.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
പച്ചക്കറികള്‍ക്കും, അനാദി സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയലും പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് കാരണം ആള്‍ക്കാര്‍ക്ക് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. പിന്നീട് നിരന്തര പ്രതിഷേധം മൂലം സര്‍ക്കാര്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയതോടെ പ്രതിസന്ധി തരണം ചെയ്ത് കച്ചവടം തിരിച്ച്പിടിക്കുമ്പോഴേക്കുമാണ്, ഇടിത്തീ പോലെ സാധനങ്ങളുടെ വില ഉയര്‍ന്നതെന്ന് കണ്ണൂരിലെ പുലരി ഹോട്ടല്‍ ഉടമ വിപിന്‍ പറഞ്ഞു. പെട്ടെന്ന് സാധനങ്ങളുടെ വില കൂട്ടുകയെന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടല്‍ അടച്ചിടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വി വര്‍ധനവും, പാചക വാതക വില വര്‍ധനവും, ഒപ്പം തന്നെ സാധനങ്ങളുടെ വില വര്‍ധനവും കൂടിയായപ്പോള്‍ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. തക്കാളിക്ക് പകരം പുളി ഉപയോഗിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പല കുടുംബവും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications