Get Updates
Get notified of breaking news, exclusive insights, and must-see stories!

"നിങ്ങള്‍ വോട്ട് ചെയ്യുമോ 2016": ടെക്കികളുടെ ഇലക്ഷന്‍ സര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ കമ്മ്യുണിറ്റി വെബ് സൈറ്റായ ടെക്‌നോപാര്‍ക്ക്ടുഡേ ഡോട്ട് കോം ടെക്കികളുടെ ഇടയില്‍ നടത്തിയ ഇലക്ഷന്‍ സര്‍വ്വേ നിങ്ങള്‍ വോട്ട് ചെയ്യുമോ (will you vote) 2016 ഫലം പ്രസിദ്ധീകരിച്ചു.

സര്‍വ്വയില്‍ പങ്കെടുത്തതില്‍ 91% ടെക്കികളും ഇത്തവണ വോട്ടു ചെയ്യും. കഴിഞ്ഞ തവണ ഇത് വെറും 63% ആയിരുന്നു. അതായത് വോട്ടു ചെയ്യുന്ന ടെക്കികളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 25.5 % വര്‍ധനവുണ്്. 35% ടെക്കികള്‍ അവരുടെ വോട്ടു നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. 2.2% പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ല.

Techno Park

സംസ്ഥാനം ആര് ഭരിക്കണം, ആരായിരിക്കണം നമ്മുടെ പ്രതിനിധികള്‍, ആരാണ് ടെക്കികളുടെ ഇഷ്ട്ടപ്പെട്ട മുഖ്യമന്ത്രി തുടങ്ങിയ ഒന്‍പതു ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേരളം ആരു ഭരിക്കും എന്നാ ചോദ്യത്തിന് 60.2% പേരുടേയും ഉത്തരം എല്‍ഡിഎഫ് എന്നായിരുന്നു. 23.8% പേര്‍ യുഡിഎഫ് നേയും 16% പേര്‍ ബിജെപിയെയും പിന്തുണച്ചു. 47.7% ടെക്കികള്‍ ഇത്തവണ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്ന് വിശ്വസിക്കുന്നു.

കേരളമുഖ്യ മന്ത്രി ആരായിരക്കണം എന്ന ചോദ്യത്തിന് പിണറായി വിജയനാണ് ഒന്നാം സ്ഥാനത്തെത്തിയത് (25.6%) തൊട്ടു പിന്നില്‍ വിഎസ് അച്യുതാനന്ദന്‍ 19.7% ഉം. ഉമ്മന്‍ ചാണ്ടി 17.8% പേരുടെയും പിന്തുണ നേടി. ഒ രാജഗോപാലും ടിഎം തോമസ് ഐസക്കുമാണ് അടുത്ത സ്ഥാനങ്ങളില്‍ (11.7% & 11.1%). ഇതേ ചോദ്യത്തിനു കുമ്മനം രാജശേഖരന്‍ 8.6% ഉം വിഎം സുധീരനും രമേശ് ചെന്നിത്തലയും യഥാക്രമം 3.3% ഉം 2.2% വോട്ടുകള്‍ നേടി.

കേന്ദ്രത്തിലെ മോദി തരംഗം കേരളത്തില്‍ സ്വാധീനം ചെലുത്തില്ല എന്നാണ് 65.8% ടെക്കികളും വിശ്വസിക്കുന്നത്. യുഡിഎഫ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഇലക്ഷനെ ബാധിക്കുമെന്നാണ് 82% ടെക്കികള്‍ പറഞ്ഞത്.

സിനിമാതാരങ്ങും മാധ്യമ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ 56.4% പേരും പിന്തുണച്ചില്ല. അഴിമതി ആണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നാണ് സര്‍വ്വയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. വികസനം, വര്‍ഗീയത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവയായിരുന്നു മറ്റു ടെക്കികള്‍ ചൂണ്ടിക്കാണിച്ച മറ്റു പ്രശ്‌നങ്ങള്‍. നിങ്ങള്‍ വോട്ട് ചെയ്യുമോ (will you vote) എന്ന ഈ സര്‍വ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+