വന്യജീവി ആക്രമണം; കേന്ദ്ര നിയമത്തിന് വിധേയമായി മാത്രമേ പ്രവർത്തിക്കാനാകൂവെന്ന് മന്ത്രി എകെ ശശീന്ദ്രൻ
വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര നിയമത്തിന് വിധേയമായി മാത്രമേ സംസ്ഥാനത്തിന് പ്രവർത്തിക്കാനാകൂവെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ സര്‍ക്കാരിന് അതിയായ ഉത്കണ്ഠയുണ്ട്. സാധാരണ നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടമായ സംഭവം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ് ഒ പി) തയാറാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ എസ് ഒ പി മൂന്ന് ദിവസത്തിനുള്ളിൽ തയാറാക്കും.

ഇതിനു പുറമേ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ: 18004254733 നിലവിൽ വന്നു. വന്യജീവി ആക്രമണം സംബന്ധിച്ച് ഏത് സമയവും ജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. നിലവിൽ വയനാട്, ഇടുക്കി, അതിരപ്പള്ളി പോലുള്ള വന്യജീവി സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രവർത്തനം ഇനി എരുമേലി ഉൾപ്പെടെ കൂടുതൽ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് വ്യാപിപ്പിക്കും.
പ്രശ്‌നമുണ്ടാകുമ്പോൾ മാത്രം മറ്റു സ്ഥലങ്ങളിൽ നിന്ന് ആർ.ആർ.ടിയെ സംഘർഷ സ്ഥലത്ത് എത്തിക്കുന്ന പതിവിന് പകരം ഹോട്ട്‌സ്‌പോട്ടുകളിൽ സ്ഥിരം ആർ.ആർ.ടിയെ വിന്യസിക്കുകയാണ് ലക്ഷ്യം. ഇവർക്ക് ആധുനിക ഉപകരണങ്ങളും ക്യാമറയും ലഭ്യമാക്കും. ഹോട്ട്‌സ്‌പോട്ടുകളിൽ വനസംരക്ഷണ സമിതി, ജനജാഗ്രതാ സമിതി എന്നിവയുടെ പ്രവർത്തനം സജീവമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു സംഭവം നടന്നശേഷം പ്രതികരിക്കുന്നതിന് പകരം ഇത്തരം ആക്രമണങ്ങൾ മുൻകൂട്ടി തടയാൻ പര്യാപ്തമായ എസ്.ഒ.പി ആയിരിക്കും തയാറാക്കുക. കാട്ടുപോത്ത് സാധാരണ നിലയ്ക്ക് മനുഷ്യരെ ആക്രമിക്കുന്ന പതിവില്ലെന്നും ആക്രമണം എന്തുകൊണ്ട് സംഭവിച്ചു എന്ന് ശാസ്ത്രീയമായി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവിന്റെ സമയപരിധി ഈ മാസം 28 ന് അവസാനിക്കുന്നതിനാൽ അത് ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു കൊണ്ട് ഉടൻ ഉത്തരവ് ഇറങ്ങും. മനുഷ്യ-വന്യമൃഗ സംഘർഷത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ നിയമനടപടികൾ സ്വീകരിക്കാനായി കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്താനുള്ള സാധ്യതകൾ ആരായുമെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications