കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ?
ഇത്തവണ യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് അവസാന ലാപ്പിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്. വടക്കൻ ജില്ലകളിൽ കാറ്റിന് പ്രിയം വലത്തോട്ട് വീശാനാണ്. ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് സമാനമായി ഇവിടങ്ങളിൽ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് യുഡിഎഫ്. ഇടത് ശക്തികേന്ദ്രങ്ങളായ കണ്ണൂരും കോഴിക്കോടുമെല്ലാം ശക്താമയ മത്സരമാണ് ഇത്തവണ. മലപ്പുറം 'ക്ലീൻ സ്വീപ്പി’ലേക്ക് പോയാലും അത്ഭുതപ്പെടേണ്ടതില്ല. കാസർകോട്, വയനാട് ജില്ലകളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതുമില്ല.
മലബാർ മേഖലയിൽ അഞ്ച് ജില്ലകളിലായി മൊത്തം 48 മണ്ഡലങ്ങളുള്ളതിൽ 24 ഇടത്തും സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമാണ്. 10 മണ്ഡലങ്ങളിലെ ജയം സംബന്ധിച്ച് ഇടതിന് സംശയിക്കേണ്ടതേയില്ല. 14 മണ്ഡലങ്ങളിൽ ഇരു മുന്നണികളും ബലാബലത്തിലാണ്. കാസർകോട് അഞ്ചു മണ്ഡലങ്ങളിലും നിലവിലെ അവസ്ഥ തുടരാനാണ് സാധ്യത. കാസർകോടും മഞ്ചേശ്വരവും യുഡിഎഫിനെ കൈവിടില്ലെന്ന സൂചനകളാണുള്ളത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ഉണ്ടാക്കുന്ന ഓളം ഇടത് പാളയത്തിൽ അസ്വസ്ഥതക്ക് ഇടയാക്കുന്നുണ്ട്.

കണ്ണൂരിൽ ഇത്തവണ വിമത നേതാക്കളുണ്ടാക്കുന്ന ഭീഷണി എൽഡിഎഫിന്, പ്രത്യേകിച്ച് സിപിഎമ്മിന്, പിരിമുറുക്കം സമ്മാനിച്ചിട്ടുണ്ട്. എങ്കിലും ജില്ലയിലെ 11 മണ്ഡലങ്ങളിലും വലിയ അട്ടിമറികളൊന്നും നടന്നേക്കില്ല. ഇരിക്കൂറും പേരാവൂരും നിലനിർത്തുന്നതിനൊപ്പം കണ്ണൂർ പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. വിമത സ്ഥാനാർഥികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പയ്യന്നൂരും തളിപ്പറമ്പും കടുത്ത മത്സരമാണ് യുഡിഎഫ് കാഴ്ചവെക്കുന്നത്. പാർട്ടിക്കകത്തെ അസംതൃപ്തരുടെ വോട്ട് യുഡിഎഫ് പ്രതീക്ഷിക്കുന്നുമുണ്ട്. കൂത്തുപറമ്പിൽ മുസ്ലിം ലീഗിന്റെ വനിത സ്ഥാനാർഥി ജയന്തി രാജൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും മുൻതൂക്കം എൽഡിഎഫിന്റെ പ്രവീൺകുമാറിനു തന്നെയാണ്. അഴീക്കോട് മണ്ഡലത്തിലും എൽഡിഎഫിലെ കെ.വി. സുമേഷും യുഡിഎഫിലെ അബ്ദുൽ കരീം ചേലേരിയും കടുത്ത പോരാട്ടത്തിലാണ്. ഇടത് കയ്യാളുന്ന കല്യാശ്ശേരി, തലശ്ശേരി, മുഖ്യമന്ത്രി മത്സരിക്കുന്ന ധർമടം, മട്ടന്നൂർ മണ്ഡലങ്ങൾക്ക് ഭീഷണിയൊന്നുമില്ല.
വയനാട്ടിൽ നിലവിലെ 2-1 എന്ന അവസ്ഥയിൽ മാറ്റം വരാൻ സാധ്യതയില്ല. കൽപറ്റയിൽ ടി. സിദ്ദീഖിനും സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും തുടരാനിടയുണ്ട്. മാനന്തവാടിയിൽ ഉഷ വിജയൻ നല്ല മത്സരം കാഴ്ച വെക്കുന്നുണ്ടെങ്കിലും മന്ത്രി ഒ.ആർ. കേളു മൂന്നാം വട്ടവും മണ്ഡലം നിലനിർത്തുമെന്നാണ് കരുതുന്നത്. മലപ്പുറത്തെ 16 മണ്ഡലങ്ങളിലെയും ട്രെൻഡ് പരിശോധിച്ചാൽ ജയിക്കുമെന്ന് എൽഡിഎഫിന് ഉറപ്പുള്ള ഒരു മണ്ഡലം പോലും ഇല്ല എന്ന് തന്നെ വിലയിരുത്തേണ്ടി വരും.
യുഡിഎഫിന്റെ 'ക്ലീൻ സ്വീപ്പ്’ ഒഴിവാക്കാൻ പൊന്നാനി മാത്രമാണ് ഇടതിനെ സഹായിച്ചേക്കുക. ഇവിടെ എൽഡിഎഫിന്റെ എം.കെ. സക്കീറിന് കടുത്ത വെല്ലുവിളി ഉയർത്താൻ കെ.പി. നൗഷാദലിക്ക് കഴിയുന്നുണ്ട്. തവനൂരിൽ കെ.ടി. ജലീലിന്റെ ആത്മവിശ്വാസം കെടുത്തി യുഡിഎഫിന്റെ വി.എസ്. ജോയ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. താനൂരിൽനിന്ന് തിരൂരിലേക്ക് കൂടുമാറിയ മന്ത്രി വി. അബ്ദുറഹ്മാന് കുറുക്കോളി മൊയ്തീനെതിരെ വലിയ ചലനമൊന്നും ഉണ്ടാക്കാനായിട്ടില്ല. എൽഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന പെരിന്തൽമണ്ണ നജീബ് കാന്തപുരം വിട്ടുകൊടുക്കാനിടയില്ല.
നിലവിൽ 11-2 എന്ന അവസ്ഥയിലുള്ള കോഴിക്കോട് ജില്ലയിൽ പല മണ്ഡലങ്ങളിലും യുഡിഎഫ് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കൊടുവള്ളി, വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽ കാറ്റ് യുഡിഎഫിന് അനുകൂലമാണ്. ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, എലത്തൂർ മണ്ഡലങ്ങളിൽ എന്തും സംഭവിക്കാം. ബാലുശ്ശേരി എൽഡിഎഫിന്റെ സച്ചിൻ ദേവ് നിലനിർത്തും. യുഡിഎഫ് തരംഗം വീശിയില്ലെങ്കിൽ തിരുവമ്പാടി ലിന്റോ ജോസഫും ബേപ്പൂർ മന്ത്രി പി.എ. മുഹമ്മദ് റിയാസും നിലനിർത്തിയേക്കും. ശ്രദ്ധേയ മത്സരം നടക്കുന്ന ബേപ്പൂരിൽ ശക്തമായ ഭീഷണി ഉയർത്താൻ പി.വി. അൻവറിന് കഴിയുന്നുണ്ടെങ്കിലും അട്ടിമറി പ്രതീക്ഷിക്കേണ്ടതില്ല എന്ന അവസ്ഥയാണ്.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വേ; യുഡിഎഫിന് പരമാവധി 71 സീറ്റ്! -
സജി ചെറിയാൻ വീണ്ടും ചെങ്ങന്നൂരിന്റെ ചങ്ങാതിയാകുമോ? മൂന്നാം തവണ എത്തുമ്പോൾ വിവാദങ്ങളും കൂട്ട് -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
70 ലക്ഷം രൂപ വരെ കണക്കിൽ പെടുത്തിയില്ല.മിനുട്സ് ബുക്ക് മധുസൂദനൻ ഒളിച്ചുകടത്തി'; വി കുഞ്ഞികൃഷ്ണൻ -
വോട്ടർ ഐഡി കാർഡ് എളുപ്പത്തിൽ വീട്ടിൽ കിട്ടും, ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? -
എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ബിജെപി കറുത്തകുതിരയാകുമോ?പ്രീപോള്‍ സര്‍വേകള്‍ പറയുന്നത് -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സതീശന് വനവാസത്തിന് പോകണോയെന്ന് ചോദ്യം; വാക്ക് പാലിക്കണമല്ലോയെന്ന് കെ സുധാകരൻ -
'വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി, ലൈഫ് വഴി 5 ലക്ഷം വീടുകൾ'; പ്രോഗ്രസ് കാർഡുമായി മുഖ്യമന്ത്രി -
വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോണിലൂടെ കണ്ടെത്താൻ ഇതാ 2 മിനിറ്റ് വിദ്യ











Click it and Unblock the Notifications