കേരളത്തില്‍ വൈന്‍ വില്പന കുത്തനെ വര്‍ധിച്ചു, മുന്നില്‍ നിരയില്‍ സ്ത്രീകള്‍
കൊച്ചി: സംസ്ഥാനത്ത് മദ്യഷാപ്പുകള്‍ ഭാഗികമായി അടുച്ചുപ്പൂട്ടി ബിയര്‍& വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചത്തോടെ വൈന്‍ വില്പന കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി മദ്യം വിളമ്പാന്‍ തുടങ്ങിയപ്പോള്‍ മലയാളികള്‍ക്ക് ആശ്രയിക്കാന്‍ വൈന്‍ പാര്‍ലറുകള്‍ മാത്രമായതാണ് ഉപയോഗം വര്‍ധിക്കാന്‍ കാരണമായത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈന്‍ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ ഇനി അധികം നാളുകള്‍ ഇല്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലാണ് ഇപ്പോള്‍ വൈന്‍ ഇറക്കുമതി ഏറ്റവും കൂടുതലായി കാണുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറയുന്നതായും വൈന്‍ ഉപഭോഗം കൂടുന്നതായും കണ്ടത്. മദ്യത്തിന്റെ നിരോധനം കേരളത്തില്‍ വന്നത്തോടെ മദ്യപാനികള്‍ കുറഞ്ഞു എന്നതും കണക്കില്‍ പറയുന്നു. എന്നാല്‍ വൈന്‍ പാര്‍ലറുകള്‍ വ്യാപകമായതോടെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഉപഭോക്തകളായി മാറിയത്. കേരളത്തില്‍ ഇപ്പോള്‍ വൈന്‍ കഴിക്കുന്നതില്‍ പുരുഷന്മാരേക്കാള് മുന്നിലാണ് സ്ത്രീകള്‍.

കേരളത്തിലെ സ്ത്രീകളുടെ ലഹരി ആസക്തി മുതലെടുത്ത് നമ്പര്‍ വണ്‍ വൈന്‍ നിര്‍മ്മാതാക്കളായ സുല വൈന്‍യാര്‍ഡ് എന്ന കമ്പനി സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ബ്രാന്‍ഡുകള്‍ വരെ പുറത്തിറക്കി. സുല വൈന്‍യാര്‍ഡ് ലോകത്ത് മൊത്തം വില്‍ക്കപ്പെടുന്നത് 1 മില്ല്യണ്‍ വൈനാണ്. അതില്‍ അഞ്ച് ശതമാനം വില്പനയും നടക്കുന്നത് കേരളത്തില്‍ നിന്നാണെന്നുള്ളത് ഞെട്ടിക്കുന്ന കാര്യമാണ്. മാസത്തില്‍ ആയിരക്കണക്കിന് വൈന്‍ കെയ്സുകളാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്.
600 മുതല്‍ 1500 രൂപവരെയാണ് വൈനുകളുടെ നിരക്ക്, ഇതില്‍ പലതിനും ബിയറിനേക്കാള് ആല്‍ക്കഹോള്‍ അംശമുള്ളവയും കാണുന്നു. വൈനിന്റെ അമിത ഉപയോഗം കേരളത്തിലെ സ്ത്രീകളെ അടിമകാളാക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ വൈന്‍ ബ്രാന്‍ഡുകള്‍ കൊണ്ടുവരാനാണ് അന്താരാഷ്ട്ര കമ്പനികള്‍ ലക്ഷ്യമിടുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications