കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വൈന്‍ വില്‍പന കുത്തനെ വര്‍ധിച്ചു, മുന്നില്‍ നിരയില്‍ സ്ത്രീകള്‍

  • By Neethu
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് മദ്യഷാപ്പുകള്‍ ഭാഗികമായി അടുച്ചുപ്പൂട്ടി ബിയര്‍& വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചത്തോടെ വൈന്‍ വില്‍പന കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി മദ്യം വിളമ്പാന്‍ തുടങ്ങിയപ്പോള്‍ മലയാളികള്‍ക്ക് ആശ്രയിക്കാന്‍ വൈന്‍ പാര്‍ലറുകള്‍ മാത്രമായതാണ് ഉപയോഗം വര്‍ധിക്കാന്‍ കാരണമായത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈന്‍ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ ഇനി അധികം നാളുകള്‍ ഇല്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലാണ് ഇപ്പോള്‍ വൈന്‍ ഇറക്കുമതി ഏറ്റവും കൂടുതലായി കാണുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറയുന്നതായും വൈന്‍ ഉപഭോഗം കൂടുന്നതായും കണ്ടത്. മദ്യത്തിന്റെ നിരോധനം കേരളത്തില്‍ വന്നത്തോടെ മദ്യപാനികള്‍ കുറഞ്ഞു എന്നതും കണക്കില്‍ പറയുന്നു. എന്നാല്‍ വൈന്‍ പാര്‍ലറുകള്‍ വ്യാപകമായതോടെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഉപഭോക്തകളായി മാറിയത്. കേരളത്തില്‍ ഇപ്പോള്‍ വൈന്‍ കഴിക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ് സ്ത്രീകള്‍.

wine-05

കേരളത്തിലെ സ്ത്രീകളുടെ ലഹരി ആസക്തി മുതലെടുത്ത് നമ്പര്‍ വണ്‍ വൈന്‍ നിര്‍മ്മാതാക്കളായ സുല വൈന്‍യാര്‍ഡ് എന്ന കമ്പനി സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ബ്രാന്‍ഡുകള്‍ വരെ പുറത്തിറക്കി. സുല വൈന്‍യാര്‍ഡ് ലോകത്ത് മൊത്തം വില്‍ക്കപ്പെടുന്നത് 1 മില്ല്യണ്‍ വൈനാണ്. അതില്‍ അഞ്ച് ശതമാനം വില്‍പനയും നടക്കുന്നത് കേരളത്തില്‍ നിന്നാണെന്നുള്ളത് ഞെട്ടിക്കുന്ന കാര്യമാണ്. മാസത്തില്‍ ആയിരക്കണക്കിന് വൈന്‍ കെയ്‌സുകളാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്.

600 മുതല്‍ 1500 രൂപവരെയാണ് വൈനുകളുടെ നിരക്ക്, ഇതില്‍ പലതിനും ബിയറിനേക്കാള്‍ ആല്‍ക്കഹോള്‍ അംശമുള്ളവയും കാണുന്നു. വൈനിന്റെ അമിത ഉപയോഗം കേരളത്തിലെ സ്ത്രീകളെ അടിമകാളാക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ വൈന്‍ ബ്രാന്‍ഡുകള്‍ കൊണ്ടുവരാനാണ് അന്താരാഷ്ട്ര കമ്പനികള്‍ ലക്ഷ്യമിടുന്നത്.

English summary
Kerala could soon become the winery capital of India, given the way consumption of wine has increased in Kerala and new products have flooded the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X