Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റ് ശൈത്യകാല സമ്മേളനം; ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബില്ല് ഇന്ന് സഭയിൽ

ദില്ലി; ശൈത്യകാല സമ്മേളനത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ മേൽനോട്ടത്തിലാക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പസാക്കി. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറുന്ന ബിൽ സെലക്ടീവ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. അതേസമയം അഞ്ചാം ദിവസമായ ഇന്ന് പുതിയ ബില്ലുകൾ ഭരണപക്ഷം സഭയിൽ അവതരിപ്പിക്കും

parliament-1560655974-1638360807.jpg -Properti

ലോക്സഭയിൽ

ഡോ. ജിതേന്ദ്ര സിംഗ് 2003 ലെ സെൻട്രൽ വിജിലൻസ് കമ്മീഷൻ നിയമം കൂടുതൽ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിക്കും

1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് കൂടുതൽ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും അവതരിപ്പിക്കും

1998 ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ആക്‌ട് ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ഡോ മൻസൂഖ് മാണ്ഡവ്യ അവതരിപ്പിക്കും

കൊവിഡ് സംബന്ധിച്ച വിഷയങ്ങൾ ചർച്ചയാകും.

ഭരണഘടന കൂടുതൽ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിക്കണമെന്ന ആവശ്യം ചില പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടേക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാർമ്മിക വിദ്യാഭ്യാസ പാഠപുസ്തകമായി ഭഗവദ് ഗീത നിർബന്ധമായും പഠിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി വ്യവസ്ഥ ചെയ്യുന്ന ബിൽ രമേഷ് ബിധുരി അവതരപ്പിക്കും

രാജ്യസഭയിൽ ഇന്ന്

കൊവിഡ് മഹാമാരി സംബന്ധിച്ച റിപ്പോർട്ട് സഭയിൽ വെയ്ക്കും

2021-22 ലെ ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡുകൾ സംബന്ധിച്ച പ്രസ്താവന ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തും

വൈകോ ഭരണഘടനാ ഭേദഗതിക്കായി ബിൽ അവതരിപ്പിക്കും.

Recommended Video

cmsvideo
    ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

    സൗജന്യവും നിർബന്ധിതവുമായ ആരോഗ്യ സേവനങ്ങൾക്കും സാർവത്രിക ആരോഗ്യത്തിനും ജനങ്ങൾക്ക് അവകാശം നൽകുന്ന ബില്ല് ഡോ. അഭിഷേക് മനു സിംഗ്വി മുന്നോട്ട് വെയ്ക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+