മതസ്പർദ്ധ വളർത്തുന്ന ലഘുലേഖ; 40 മുജാഹിദ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു...
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്റ്റിലായ 40 മുജാഹിദ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
കൊച്ചി: മതസ്പർദ്ധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മുജാഹിദ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്റ്റിലായ 40 മുജാഹിദ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
പറവൂർ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം ഭാഗങ്ങളിലെ വീടുകളിൽ കയറി വിസ്ഡം ഗ്ലോബൽ സംഘടനയുടെ നേതൃത്വത്തിൽ മതപ്രചരണ ലഘുലേഖകൾ വിതരണം ചെയ്തതിനാണ് നാൽപ്പതോളം മുജാഹിദ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മുജാഹിദ് പ്രവർത്തകർ എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചത്.

വടക്കേക്കരയിൽ ലഘുലേഖകൾ വിതരണം ചെയ്ത നാലു മുജാഹിദ് പ്രവർത്തകരെ നാട്ടുകാരിൽ ചിലർ തടഞ്ഞുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീടുകളിലെത്തിയ ഇവർ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായി സംസാരിച്ചെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. വടക്കേക്കരയിൽ നാലുപേരെ നാട്ടുകാർ തടഞ്ഞുവെച്ചതോടെ സമീപപ്രദേശങ്ങളിൽ പ്രചരണം നടത്തിയിരുന്ന മറ്റു പ്രവർത്തകരെയും തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് നാൽപ്പതോളം മുജാഹിദ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ, പ്രദേശത്തെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ സംഘം ചേർന്ന് മുജാഹിദുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. മുജാഹിദുകളെ അക്രമിച്ച ഏഴ് ബിജെപി പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications