കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്ഡം ദേശീയ സെമിനാര്‍, ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദേശ ലഘുലേഖ കൈമാറി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: രാജ്യം നേരിടുന്ന സമകാലിക വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്നതിനും ക്രിയാത്മകമായ പരിഹാരങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായി സുശക്തരാഷ്ട്രം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് മിഷന് കീഴില്‍ മേയ് 12 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഭാഗമായി ജില്ലയില്‍ സന്ദേശ പ്രചാരണം നടത്തി.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജന പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കു സന്ദേശ ലഘുലേഖ കൈമാറി വി.അബ്ദുറഹിമാന്‍ എം.എല്‍ എ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാന്‍ രണ്ടത്താണി ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണി കൃഷ്ണന്‍ , യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഇഫതിഖാറുദ്ധീന്‍ , താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.എം ബാപ്പു ഹാജി,താനൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്റഫ് ,താനാളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി അബ്ദു റസാഖ് , തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ഇ ലത്തീഫ് എന്നിവര്‍ വിവിധ മേഖലകളില്‍ സന്ദേശ പ്രചാരണം ഉദ്ഘാടനം ചെയ്തു .. വിസ്ഡം യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ഡോ.സി മുഹമ്മദ് റാഫി,യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എന്‍ ജാഫര്‍ പകര വിസ്ഡം സംസ്ഥാന സമിതിയംഗം ടി നബീല്‍ രണ്ടത്താണി ,വിസ്ഡം ജില്ലാ കണ്‍വീനര്‍ ഡോ സി എം ഷാനവാസ് സുല്ലമി നൗഷാദ് വളവന്നൂര്‍ റാഇഫ് എടവനക്കാട് ,നൂറുദ്ധീന്‍ താനാളൂര്‍, സി.എം യാസീന്‍ ഷെരീഫ് പറവണ്ണഎന്നിവര്‍ നേതൃത്വം നല്‍കി

semr

സുശക്തരാഷ്ട്രം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ മെയ് 12 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ പ്രചാരണ ഭാഗമായയുള്ള സന്ദേശ ലഘുലേഖ വിസ്ഡം യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ഡോ.സി. മുഹമ്മദ് റാഫി, വി അബ്ദു റഹിമാന്‍ എം.എല്‍ എക്ക് കൈമാറുന്നു

സെമിനാറിന്റെ ഭാഗമായി മെയ് ഒന്നിന് തീരദേശ താനൂരില്‍ തീരദേശ സ്നേഹ സംഗമം, സംഘടിപ്പിക്കും തിരൂര്‍ വളാഞ്ചേരി കോട്ടക്കല്‍, ആലത്തിയൂര്‍ പറവണ്ണ എന്നിവിടങ്ങളില്‍ മതേതര കൂട്ടായ്മകള്‍ സംഘടിപ്പിക്കും തിരൂരില്‍ ചേര്‍ന്ന വിസ്ഡം യൂത്ത് വിംഗ് ജില്ലാ സെക്രടേറിയേറ്റ് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി ജില്ലാ പ്രസിഡണ്ട് ഹാരിസ് കായക്കൊടി അദ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി എന്‍ ജാഫര്‍ പകര , സിഎം സാദിര്‍ , വി അബ്ദുല്‍ ലത്തീഫ് , സി യാസിര്‍ സ്വലാഹി ചെമ്പ്ര, സി.എം യാസീന്‍ ഷെരീഫ്, റാഇഫ് എടവനക്കാട് ഹനീഫ എടരിക്കോട് എന്നിവര്‍ സംസാരിച്ചു

English summary
wisdom state seminar-sample model given to representatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X