'വായുവില്‍ നിന്ന്‌ രൂപപ്പെടുത്തിയ അഴിമതിയുടെ പേര്‌ പറഞ്ഞുള്ള വേട്ട';സിപിഎം

ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ അന്വേഷണം നടത്താനുള്ള നീക്കം പരിഹാസ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അര്‍ജന്റീന ഇടപാടിന്റെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പും, കള്ളപ്പണ ഇടപാടും കായിക വകുപ്പ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ്‌ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌. എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം, റിപ്പോര്‍ട്ട്‌ പുറത്തുവിടണം. ഇത്തരത്തില്‍ പച്ചക്കള്ളം എഴുതിവച്ച കായിക വകുപ്പ്‌ സെക്രട്ടറിക്കെതിരേയാണ്‌ അന്വേഷണം നടത്തേണ്ടതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം വായിക്കാം

'എന്താണ്‌ അഴമതി, എവിടെയാണ്‌ ക്രമക്കേട്‌, മന്ത്രിയും സര്‍ക്കാരും എന്ത്‌ തെറ്റ്‌ ചെയ്‌തു തുടങ്ങി ഒരു കാര്യത്തില്‍ പോലും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. ഒരു സംഘം മാധ്യമങ്ങള്‍ കൂട്ടംചേര്‍ന്ന്‌ സഹജീവിയെ ആക്രമിച്ച്‌ ഇല്ലാതാക്കാനും, എല്‍.ഡി.എഫിനെ രാഷ്ട്രീയമായി വേട്ടയാടാനും ഉപയോഗിക്കുന്ന ആയുധം മാത്രമാണിത്‌.

abdurahmancpm2-9

കോടതിയില്‍ നിലനില്‍ക്കില്ലെന്ന്‌ ഉറപ്പുള്ള ഒരു കേസ്‌ അവിടെയെത്തുന്നതുവരെ കൊണ്ടാടുകയെന്ന ദുഷ്ടലാക്ക്‌ മാത്രമാണ്‌ ഇവര്‍ക്കുള്ളത്‌. വായുവില്‍ നിന്ന്‌ രൂപപ്പെടുത്തിയ അഴിമതിയുടെ പേര്‌ പറഞ്ഞ്‌ നിരന്തരം വേട്ട നടത്തുകയാണ്‌. തെറ്റ്‌ ചെയ്‌തവര്‍ക്കെതിരെ അന്വേഷിച്ച്‌ നടപടിയെടുക്കുന്നതിനോട്‌ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍, കേരളത്തിന്റെ ഫുട്‌ബോള്‍ രംഗത്തെ വളര്‍ച്ച മുന്നില്‍ കണ്ട്‌ ലോകകപ്പ്‌ ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കൊണ്ടുവരാനുള്ള ഒരു ശ്രമം നടത്തിയതാണോ മുന്‍മന്ത്രി ചെയ്‌ത കുറ്റം?

ഫുട്‌ബോള്‍ ലോകകപ്പും, ഒളിമ്പിക്‌സും മറ്റും സ്വന്തം നാട്ടിലെത്തിക്കാന്‍ പല രാജ്യങ്ങളും വലിയ തുക മുടക്കുകയും, അതില്‍ കൂടുതല്‍ പേര്‍ പരാജയപ്പെടുകയും ചെയ്യാറുണ്ട്‌. ആ സര്‍ക്കാരുകളെ ആരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ? കളിക്കാന്‍ എത്താമെന്ന്‌ സമ്മതിച്ച്‌ പണം വാങ്ങിയ ശേഷം അര്‍ജന്റീന ടീം പിന്മാറിയ എത്രയോ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്‌. ഇവിടെ സര്‍ക്കാര്‍ പണം മുടക്കിയിട്ടുമില്ല. ഒരു സ്‌പോണ്‍സര്‍ മുന്‍കൈയെടുത്തപ്പോള്‍ അത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരില്‍ നിക്ഷിപ്‌തമായ പിന്തുണ നല്‍കുക മാത്രമാണ്‌ ചെയ്‌തത്‌.

ആദ്യം ഉയര്‍ത്തിയ ആക്ഷേപം ജി.എസ്‌.ടി അടച്ചില്ലെന്നതാണ്‌. കരാറില്‍ പറഞ്ഞ സേവനം കിട്ടിയില്ലെങ്കില്‍ ജി.എസ്‌.ടി അടക്കേണ്ടതില്ലെന്ന വസ്‌തുത പുറത്തുവന്നതോടെ അത്‌ പൊളിഞ്ഞു. അര്‍ജന്റീന ഇടപാടിന്റെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പും, കള്ളപ്പണ ഇടപാടും കായിക വകുപ്പ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ്‌ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌. എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം, റിപ്പോര്‍ട്ട്‌ പുറത്തുവിടണം. ഇത്തരത്തില്‍ പച്ചക്കള്ളം എഴുതിവച്ച കായിക വകുപ്പ്‌ സെക്രട്ടറിക്കെതിരേയാണ്‌ അന്വേഷണം നടത്തേണ്ടത്‌.
ഏത്‌ കേസിന്റേയും കൂട്ടത്തില്‍ ഒരു കള്ളപ്പണ ഇടപാട്‌ ചേര്‍ത്തുവയ്‌ക്കുന്നതിന്‌ പിന്നിലുള്ള ഗൂഢലക്ഷ്യം ആര്‍ക്കും മനസിലാകും. ഇത്‌ സുപ്രീം കോടതി തന്നെ മുന്‍പ്‌ ചൂണ്ടിക്കാട്ടിയ വട്ടം ചുറ്റലാണ്‌'. എന്തെങ്കിലും പേരില്‍ കേസെടുത്ത്‌ ചോദ്യ ചെയ്യലും അതിന്റെമേല്‍ വാര്‍ത്താ പരമ്പരകള്‍ സൃഷ്ടിക്കലുമാണ്‌ ലക്ഷ്യം. നരേന്ദ്ര മോദി ചെയ്‌തുകൊണ്ടിരിക്കുന്നതും അതാണ്‌. വി.ഡി സതീശനും അതേ വഴിയിലാണ്‌ സഞ്ചരിക്കുന്നത്‌.

സര്‍ക്കാര്‍ പണം മുടക്കാത്തതും, നടക്കാത്തതുമായ ഒരു പരിപാടിയുടെ പേരിലാണ്‌ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുള്ള അന്വേഷണ പ്രഹസനങ്ങള്‍. സര്‍ക്കാരിന്റെ പരാജയവും, യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറച്ചുവയ്‌ക്കാനാണ്‌ ഇത്‌. അതിന്‌ നിന്നുതരാന്‍ ഉദ്ദേശിക്കുന്നില്ല. വി അബ്ദുറഹ്മാനേയും, ഷറഫലിയേയും മറ്റും അഴിമതിക്കാരായി ചിത്രീകരിക്കാനുള്ള സര്‍ക്കാരിന്റേയും, ഒരു കൂട്ടം മാധ്യമങ്ങളുടേയും നീക്കത്തെ രാഷ്ട്രീയമായും, നിയമപരമായും ശക്തമായി നേരിടും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma