• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏഴു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: ഉപരാഷ്ട്രപതി

കോഴിക്കോട്: ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വന്‍ സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പറഞ്ഞു. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ വികസന രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനം 35 വയസില്‍ക്കുറവുള്ള യുവാക്കളാണെന്നും അവരിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

100 പുസ്തകങ്ങള്‍ രചിക്കുകയും അഭിഭാഷക വൃത്തിയില്‍ 40 വര്‍ഷം തികയ്ക്കുകയും ചെയ്ത അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയെ ആദരിക്കുന്നതിന്റെ ഭാഗമായി തൊണ്ടയാട് ചിന്മയാമിഷന്‍ സ്‌കൂളില്‍ കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യന്‍ സമ്പദ്ഘടന എങ്ങോട്ട്, ഇന്ത്യന്‍ ജുഡീഷ്യറി എങ്ങോട്ട് സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതരുത്, ആണിനെക്കാള്‍ പെണ്ണിന് വിദ്യാഭ്യാസം നല്‍കുക: ഉപരാഷ്ട്രപതി

വികസന കാര്യങ്ങളില്‍ തടസ്സം നില്‍ക്കുന്ന പോഷകാഹാരക്കുറവ്, പൊതുജനാരോഗ്യം, വിദ്യാഭ്യാസനിലവാരം, സ്ത്രീകള്‍ക്കെതിരായ ആക്രമണം, അസഹിഷ്ണുത തുടങ്ങിയ കാര്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാനായി സര്‍ക്കാറിനൊപ്പം ജനങ്ങള്‍ സഹകരിക്കണം. മതേതര ഇന്ത്യയെന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആശയമല്ല. എല്ലാ ഇന്ത്യക്കാരുടെയും രക്തത്തിലലിഞ്ഞു ചേര്‍ന്ന ആശയമാണതെും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആശയപരമായി വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ലക്ഷ്യം രാഷ്ട്ര വികസനമാണ്. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണം. ബുള്ളറ്റുകളേക്കാള്‍ ശക്തി ബാലറ്റുകള്‍ക്കുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി അഡ്വ പിഎസ്ശ്രീധരന്‍പിള്ളയെ ആദരിക്കാന്‍ കോഴിക്കോട് കാണിച്ച മനസ് രാജ്യത്തിനാകെ മാതൃകയാണെും രാഷ്ട്രീയത്തില്‍ ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; ‍ഞായറാഴ്ച ചർച്ച, ബസുടമകൾ നിലപാട് മയപ്പെടുത്തിയേക്കും...

പരിപാടിയില്‍ എംകെ രാഘവന്‍ എംപി അധ്യക്ഷത വഹിച്ചു. കോഴിക്കോട് പൗരാവിലയുടെ ഉപഹാരം എംകെ രാഘവന്‍ എംപി ഉപരാഷ്ട്രപതിക്ക് കൈമാറി. പത്മശ്രീ സികെ മേനോന്‍, എംപി അഹമ്മദ്, യു ഗോപാല്‍ മല്ലര്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ ഹാരാര്‍പ്പണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവര്‍ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സ്വാഗതവും കാരശ്ശേരി കോ-ഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

English summary
with in 7 years india will be the 3rd economic power in the world
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more