കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് ഇടപാട്;ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാരിന്റെ പങ്ക് വ്യക്തമായെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം;മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ വിജിലൻസ് പ്രതിയാക്കിയതോടെ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയിലെ സർക്കാരിന്റെ പങ്ക് വ്യക്തമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.ലൈഫ് മിഷൻ ക്രമക്കേട് പുറത്തുവന്നപ്പോൾ യുഎഇ കോൺസുലേറ്റും കരാറുകാരും തമ്മിലുള്ള ഇടപാടാണെന്നും സർക്കാരിന് ഒരു പങ്കുമില്ലെന്നുമാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. ഇടതുമുന്നണി നേതാക്കൾ ഇത് തന്നെ ആവർത്തിക്കുകയും ഹൈക്കോടതിയിൽ ഈ വാദം ഉയർത്തുകയും ചെയ്തു. എന്നാൽ വിജിലൻസ് ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാരിന്റെ വാദം പൊളിഞ്ഞെന്ന് തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

k surendran and cpm

സംസ്ഥാനത്തിന്റെ വിജിലൻസ് അന്വേഷണത്തിലും അഴിമതി നടന്നെന്ന് തെളിയുകയും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരിക്കുകയുമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയുടെ വിജിലൻസ് കേസെടുത്തിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം തടഞ്ഞത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഈ കാര്യം തുറന്ന് സമ്മതിക്കണം. അഴിമതിയുടെ പങ്ക് പറ്റിയതു കൊണ്ടാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത്.

സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകൾ ഏറ്റെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പറയാൻ കാരണം ലൈഫ് മിഷന് വന്ന പണം വിദേശത്ത് നിന്നായതു കൊണ്ടാണ്. വിദേശത്ത് നിന്നും എത്ര പണം വന്നെന്ന് സർക്കാരിന് തന്നെ ധാരണയില്ല. ആ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയിട്ടുണ്ട് എന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു കഴിഞ്ഞു. അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയിട്ടും സി.ബി.ഐ വേണ്ടെന്ന് പറയാൻ എന്ത് ധാർമ്മികതയാണ് പിണറായി വിജയനുള്ളതെന്ന് സുരേന്ദ്രൻ ചോദിച്ചു.

കേരളത്തിൽ സർക്കാർ അഴിമതി നടത്താൻ കേട്ടുകേൾവിയില്ലാത്ത തരത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണ്. കുപ്രസിദ്ധമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്ന് പരീക്ഷണങ്ങൾക്ക് മനുഷ്യനെ ഉപയോ ഗിക്കുകയാണ്. സാംസ്കാരിക കേരളത്തിന്റെ മനസാക്ഷി എ.കെ.ജി സെന്ററിൽ പണയം വെച്ചോ? ഇതൊക്കെ കണ്ടിട്ടും സാംസ്ക്കാരിക നായകൻമാർക്കും ഇടത് ബുദ്ധിജീവികൾക്കും എന്ത് പറ്റിയെന്നും സുരേന്ദ്രൻ ചോദിച്ചു.

തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരംതൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരം

ബിനീഷ് ഗുണ്ട... എംഎം ലോറന്‍സ് അങ്ങനെ പറഞ്ഞോ? ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാനാകുമെന്ന് ലോറന്‍സ്ബിനീഷ് ഗുണ്ട... എംഎം ലോറന്‍സ് അങ്ങനെ പറഞ്ഞോ? ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാനാകുമെന്ന് ലോറന്‍സ്

English summary
With Vigilance accusing Sivasankaran, the government's role in the Life Mission scam became clear surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X