കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കല്‍: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പൊലീസ് ആക്ട് നിയമ ഭേദഗതി പിന്‍വലിച്ചതിന് പിന്നാലെ കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് പൊതുപ്രവര്‍ത്തനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര പൊതുജനാഭിപ്രായത്തോട് സംവേദനക്ഷമതയുള്ള ചില മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷകരമാണ് എന്നാണ് പിണറായി വിജയനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

Recommended Video

cmsvideo
Prasanth Bhushan appreciates CM Pinarayi Vijayan for called out 118 a act| Oneindia Malayalam

'ഇത് കേട്ടതിൽ സന്തോഷമുണ്ട് സ്വതന്ത്ര പൊതുജനാഭിപ്രായത്തോട് സംവേദനക്ഷമതയുള്ള ചില മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷകരമാണ്"- പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. നിയമഭേദഗതി നടപ്പിലാക്കില്ലെന്ന രജദീപ് സര്‍ദേശായിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്ന്‍റെ ട്വീറ്റ്. നേരത്തെ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്ന വ്യക്തിയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

bhushan-

സുപ്രീം കോടതി റദ്ദാക്കിയ, ഐടി നിയമത്തിലെ വിവാദ വകുപ്പായിരുന്ന 66എയ്ക്ക് സമാനമാണ് കേരള പൊലീസ് ആക്ടിലെ ഭേദഗതിയെന്നായിരുന്നു പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടിരുന്നത്. നിയമഭേദഗതി ക്രൂരതയാണെന്നും ഇത് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും പ്രശാന്ത് ഭൂഷണന്‍ ട്വിറ്ററിലൂടെ ഓര്‍മ്മിപ്പിച്ചിരുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചെന്നും ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും പിണറായി വിജയന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

English summary
Withdrawal of police law amendment: Prashant Bhushan congratulates CM pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X