Get Updates
Get notified of breaking news, exclusive insights, and must-see stories!

9000 രൂപയുണ്ടെങ്കില്‍ ഇന്ത്യ മുഴുവന്‍ കറങ്ങാം

ഷൊര്‍ണൂര്‍: നിങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കണമെന്നുണ്ടോ..? കൂടുതല്‍ പണം ഇല്ലാത്തതാണോ നിങ്ങളുടെ പ്രശ്‌നം..? എന്നാല്‍ നിങ്ങള്‍ക്ക് വെറും 9000 രൂപയ്ക്ക് രാജ്യം മുഴുവന്‍ സഞ്ചരിക്കാനുള്ള സുവര്‍ണ്ണാവസരം എത്തി കഴിഞ്ഞു. പത്തു ദിവസത്തെ വിനോദ സഞ്ചാരത്തിനായി നിങ്ങള്‍ ഒരുങ്ങിക്കോളൂ. ഇന്ത്യന്‍ റെയില്‍വെയാണ് 9000 രൂപയ്ക്ക് ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ സഞ്ചരിക്കാനുള്ള അവസരം ഒരുക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ആഗ്ര, ദില്ലി, ഗോവ, ജയ്പൂര്‍, അമൃത്‌സര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നത്. വെറും 9075 രൂപയാണ് യാത്രാച്ചെലവിനായി വേണ്ടത്. ഇപ്പോള്‍ തന്നെ നിങ്ങള്‍ സീറ്റ് ബുക്ക് ചെയ്‌തോളൂ. ഭക്ഷണവും താമസവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

train

കേരളത്തില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറാം. യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത് പതിനൊന്ന് നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകളാണ്. ഫെബ്രുവരി അഞ്ചിനാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. പത്ത് ദിവസത്തെ യാത്രയായിരിക്കും. www.irc.tc.tourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

അടുത്ത മാര്‍ച്ച് മാസം നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനും റെയില്‍വെ അവസരമൊരുക്കുന്നുണ്ട്. ഇതിനുള്ള ബുക്കിങും നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ചെയ്യാം. യാത്രയ്ക്ക് പാസ്‌പോര്‍ട്ടിന്റെ ആവശ്യമില്ല. നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്താല്‍ മാത്രം മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+