കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറിനെ തേടി പോലീസ്; കേരളത്തിലില്ല, എവിടെയാണെന്ന് രാഹുല്‍ തന്നെ പറയുന്നു

Google Oneindia Malayalam News

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തിയ കേസില്‍ അറസ്റ്റിലായ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിന്റെ ജാമ്യം കഴിഞ്ഞദിവസം കോടതി റദ്ദാക്കിയിരുന്നു. രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും റാന്നി കോടതി നിര്‍ദേശിച്ചു. ജാമ്യം അനുവദിക്കുമ്പോള്‍ ഉപാധിയായി വച്ച വ്യവസ്ഥകള്‍ രാഹുല്‍ ഈശ്വര്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം റദ്ദാക്കിയത്.

ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോടതി. എന്നാല്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. രാഹുല്‍ ഈശ്വര്‍ കേരളത്തില്‍ ഇല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇപ്പോള്‍ എവിടെയാണുള്ളതെന്ന് രാഹുല്‍ ഈശ്വര്‍ തന്നെ പറയുന്നു....

ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് രാഹുല്‍ ഈശ്വര്‍. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ജാമ്യം ലഭിക്കാതെ കേരളത്തിലേക്ക് ഇല്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ഇപ്പോള്‍ കര്‍ണാടകയിലാണ്.

ഇപ്പോള്‍ ഇവിടെ

ഇപ്പോള്‍ ഇവിടെ

ബെംഗളൂരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിലാണ് രാഹുല്‍ ഈശ്വര്‍. ജാമ്യം ലഭിക്കുന്നത് വരെ ഇവിടെ കഴിയുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് അനന്തഗിരി അയ്യപ്പ ക്ഷേത്രം. ജാമ്യം ലഭിക്കുന്നതിന് നീക്കം നടത്താന്‍ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്.

കോടതി നടപടിക്ക് കാരണം

കോടതി നടപടിക്ക് കാരണം

ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാഹുല്‍ ഈശ്വര്‍ വീഴ്ച വരുത്തിയതാണ് റാന്നി കോടതി കടുത്ത നടപടിയെടുക്കാന്‍ കാരണം. ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. മൂന്ന് കാര്യങ്ങളാണ് റാന്നി കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

 വ്യവസ്ഥകള്‍ ലംഘിച്ചു

വ്യവസ്ഥകള്‍ ലംഘിച്ചു

എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്‌റ്റേഷനില്‍ ഹാജരാകുകയോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഒപ്പിടുകയോ ചെയ്തില്ല. അന്വേഷണവുമായി രാഹുല്‍ ഈശ്വര്‍ സഹകരിക്കാത്തത് മൂലം അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും കോടതി വിലയിരുത്തി.

പോലീസ് തടഞ്ഞപ്പോള്‍

പോലീസ് തടഞ്ഞപ്പോള്‍

സന്നിധാനത്തേക്ക് പോകാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയിരുന്നു. പോലീസ് തടഞ്ഞ വേളയില്‍ ധിക്കരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചു. ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജാമ്യം അനുവദിക്കുന്ന വേളയില്‍ കോടതി ഉപാധി വച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ ഇത്തരം നടപടികളാണ് ജാമ്യം റദ്ദാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

ബിജെപിയില്‍ പൊട്ടിത്തെറി; ശബരിമല സമരം എവിടെയുമെത്തിയില്ല, ഹര്‍ത്താല്‍ അനവസരത്തില്‍ബിജെപിയില്‍ പൊട്ടിത്തെറി; ശബരിമല സമരം എവിടെയുമെത്തിയില്ല, ഹര്‍ത്താല്‍ അനവസരത്തില്‍

English summary
With Out Bail No Back to Kerala; Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X