കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ സലീം കുമാര്‍ ഇല്ലാതെ മേള നടക്കില്ല, അനുനയ നീക്കവുമായി കമല്‍, വഴങ്ങാതെ നടന്‍!!

Google Oneindia Malayalam News

കൊച്ചി: ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സലീം കുമാറിനെ ഒഴിവാക്കിയെന്ന വിവാദത്തില്‍ പ്രതികരിച്ച് അക്കാദമി ചെയര്‍മാന്‍ കമല്‍. രാഷ്്ട്രീയ കാരണങ്ങളാണ് സലീം കുമാറിനെ മേലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കമല്‍ പറഞ്ഞു. അദ്ദേഹത്തെ ഒഴിവാക്കി ഒരു മേള കൊച്ചിയില്‍ നടക്കില്ല. സലീം കുമാറിന്റെ പരാതി പരിഹരിക്കുമെന്നും കമല്‍ പറഞ്ഞു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലീം കുമാറില്ല. സാധാരണ ദേശീയ അവാര്‍ഡ് ജേതാവാണ് വേദിയില്‍ ഉണ്ടാവുക. എന്നാല്‍ പ്രായക്കൂടുതലെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയതായി സലീം കുമാര്‍ പറഞ്ഞിരുന്നു.

1

തന്നെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും, സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലീംകുമാര്‍ ആരോപിച്ചു. സംവിധായകരായ അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. ഇവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അവരൊക്കെ സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരായത് കൊണ്ടാണ് ഇതെന്നും സലീം കുമാര്‍ വ്യക്തമാക്കി. അതേസമയം കമലിന്റെ പ്രതികരണത്തില്‍ മറുപടിയുമായി സലീം കുമാര്‍ രംഗത്ത് വന്നു. താന്‍ മേളയില്‍ ഇനി പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നാണ് എന്നെ അവര്‍ വിളിക്കുന്നത്. പ്രായക്കൂടുതലാണെന്നും പറഞ്ഞു. സംഭവം വിവാദമായതോടെയാണ് സംഘാടകര്‍ തന്നെ ക്ഷണിച്ചതെന്നും, എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി. കമ്മിറ്റിക്കാരനായ സോഹന്‍ലാലാണ് പ്രായക്കൂടുതല്‍ കൊണ്ടാണ് ഒഴിവാക്കിയതെന്ന് പറഞ്ഞത്. കമല്‍ പക്ഷേ പറഞ്ഞത് മനപ്പൂര്‍വമല്ല ഒഴിവാക്കിയെന്നാണ്. എന്നാല്‍ ഇതൊക്കെ പച്ചക്കള്ളമാണ്. രണ്ടാഴ്ച്ച മുമ്പ് ടിനി ടോം ഇക്കാര്യം അവരെ അറിയിച്ചതാണ്. അന്ന് കാരണം തിരക്കിയപ്പോള്‍ മറ്റ് പലതുമാണ് അവര്‍ പറഞ്ഞതെന്നും സലീം കുമാര്‍ പറഞ്ഞു.

വസന്ത് പഞ്ചമി ഫെസ്റ്റിവല്‍ 2021, ചിത്രങ്ങള്‍ കാണാം

എന്നെ ഒഴിവാക്കിയതില്‍ രാഷ്ട്രീയം കൃത്യമായുണ്ട്. രണ്ടാഴ്ച്ച മുമ്പ് തന്നെ അവര്‍ തീരുമാനിച്ചിരുന്നു, ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യം. ഇപ്പോള്‍ എന്നെ വിളിച്ച് പറയുകയാണ് അവസാന ദിവസം വരണമെന്ന്. സംഭവം വിവാദമായതോടെയാണ് ഇത്. എന്നെ മാറ്റി നിര്‍ത്തിയത് ആരുടെയോ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് നിര്‍ത്താനാണ്. അത് സംരക്ഷിക്കപ്പെട്ട് നില്‍ക്കട്ടെ. കമല്‍ പറഞ്ഞതും ശരിയായ കാര്യമല്ല. എന്നെ വിളിക്കാന്‍ വൈകിയതല്ല, വിളിക്കാതിരുന്നതാണ്. ടിനി ടോം പറഞ്ഞത് അക്കാര്യത്തിലെ വലിയ തെളിവാണ്. സമാപന ചടങ്ങില്‍ പങ്കെടുക്കില്ല. അവര്‍ വിളിച്ചാലും പോവില്ല. മാറ്റനിര്‍ത്തിയതില്‍ വിഷമമുണ്ട്. മേള ഞാന്‍ എത്തിയില്ലെന്ന് കരുതി മോശമാവില്ല. അവര്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും സലീം കുമാര്‍ പറഞ്ഞു.

നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Salim kumar opts out from IFFK

English summary
without salim kumar there is no iffk in kochi says kamal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X