കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകയെ തുണിപൊക്കി കാട്ടി...!! സാക്ഷിയുണ്ട്...!! മുന്‍മന്ത്രി കുടുങ്ങും..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: അശ്ലീല ഫോണ്‍സംഭാഷണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ അപമാനിച്ചുവെന്ന് കാട്ടി മാധ്യമപ്രവര്‍ത്തക എകെ ശശീന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. വാര്‍ത്തയെടുക്കാനായി സമീപിച്ചപ്പോള്‍ ശശീന്ദ്രന്‍ അപമാനിച്ചുവെന്ന് മംഗളം ടിവിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്നു പരാതി നല്‍കിയത്. സംഭവത്തിന് സാക്ഷിയുമുണ്ട്.

Read Also: അടിച്ചു മോളേ..!! ദുബായ് റാഫിളില്‍ മലയാളി യുവനടിക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം..!!

Read Also: ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനുറച്ച് ആര്‍എസ്എസ്...!! മുസ്ലീംങ്ങള്‍ ബീഫ് കഴിക്കരുതെന്ന് ഉത്തരവ്..!!

ശശീന്ദ്രനെതിരെ സാക്ഷിമൊഴി

മംഗളം ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകയ്ക്ക പിന്നാലെ സംഭവത്തിന് സാക്ഷിയെന്ന് അവകാശപ്പെടുന്ന ചാനലിലെ മറ്റൊരു മുന്‍ ജീവനക്കാരി ശശീന്ദ്രനെതിരെ മൊഴി നല്‍കി. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്നതിന് സാക്ഷിയായി എന്നാണ് മൊഴി.

മംഗളം മുൻജീവനക്കാരിയുടെ മൊഴി

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മംഗളം മുന്‍ ജീവനക്കാരി മൊഴി നല്‍കിയിരിക്കുന്നത്. സംഭവ ദിവസം താനും പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയും ഒരുമിച്ചാണ് മന്ത്രിയെ കാണാന്‍ പോയതെന്ന് മൊഴിയില്‍ പറയുന്നു.

വീട്ടിൽവെച്ച് അപമാനിച്ചു

മന്ത്രിയെ കാണാനായി ഔദ്യോഗിക വസതിയില്‍ ചെന്നുവെന്നും അവിടെ വെച്ച് മന്ത്രി തന്നെ അപമാനിച്ചുവെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞതായും മുന്‍ ജീവനക്കാരിയുടെ മൊഴിയിലുണ്ട്. സാക്ഷിമൊഴി കൂടിയായതോടെ ശശീന്ദ്രന്റെ നില വീണ്ടും പരുങ്ങലിലായിരിക്കുകയാണ്.

കേസിന് പിറകേ പരാതി

ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രനെ മംഗളം ടെലിവിഷന്‍ ഫോണ്‍കെണിയില്‍ കുടുക്കിയത് വന്‍വിവാദമായിരുന്നു. മന്ത്രിയെ മനപ്പൂര്‍വ്വം കുടുക്കിയതിന് മംഗളം ചാനലിനെതിരെയും മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയും കേസുണ്ട്. ഇതിന് പിന്നാലെയാണ് ഇവര്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

ഞെട്ടിക്കുന്ന വിവരങ്ങൾ

ഞെട്ടിക്കുന്ന വിവരങ്ങളാണ് മന്ത്രിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ചാനലിലെ പ്രഭാത പരിപാടിക്കായി മന്ത്രിയായിരുന്ന ശശീന്ദ്രനെ കാണാന്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ചെന്നത്. അന്ന് അഭിമുഖവും എടുത്തു.

ചെന്നത് വാർത്തയ്ക്ക് വേണ്ടി

പിന്നീട് സ്ത്രീ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഷീ ടോയ്‌ലറ്റ് സംവിധാനത്തെ കുറിച്ച് സംസാരിക്കാന്‍ വീണ്ടും മന്ത്രിയെ കാണാനൊരുങ്ങി. പക്ഷേ പറഞ്ഞ സമയത്ത് എത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് കുറേയേറെ തവണ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു.

മുകളിലെ നിലയിലേക്ക്

അന്നത്തെ ദിവസം ഉച്ചയ്ക്ക് ശേഷം മന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചു. മൂന്നരയ്ക്ക് മന്ത്രിയുടെ ഔദ്യോഗിക വസതിയില്ഡ ചെന്നു. മാധ്യമപ്രവര്‍ത്തകയോട് വീടിന്റെ മുകളിലത്തെ വസതിയില്‍ ചെല്ലാന്‍ മന്ത്രി ആവശ്യപ്പെട്ടുവെന്നും പറയുന്നു.

മുറിയിലേക്ക് ക്ഷണം

സംസാരത്തിനിടെ തന്റെ കുടുംബം പുറത്ത് പോയിരിക്കുകയാണെന്നും സുന്ദരിക്കുട്ടി പറയുന്നതെന്തും ചെയ്ത് തരുമെന്നും മന്ത്രി പറഞ്ഞത്രേ. മാത്രമല്ല തോളില്‍ കൈവച്ച് സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പരാതിയില്‍ പറയുന്നു.

 ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു

ഇതാണ് എന്റെ കൊട്ടാരമെന്ന് പറയുകയും കെട്ടിപ്പിടിച്ച് ചുംബിച്ചോട്ടേ എന്ന് ചോദിക്കുകയും ചെയ്തുവെന്നും പറയുന്നു. അതിന് ശേഷം മന്ത്രി മുണ്ടഴിച്ച് തന്റെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഫോൺകെണിയിൽ കുടുക്കി

ഈ സംഭവത്തിന് ശേഷവും മന്ത്രി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നും പരാതിക്കാരി പറയുന്നു. തുടര്‍ന്നാണേ്രത മന്ത്രിയെ ഫോണ്‍കെണിയില്‍ കുടുക്കിയതെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Witness against AK Saseendran in Honey trap case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X