നടിയെ ആക്രമിച്ച കേസ്; അറസ്റ്റിലായ പ്രദീപിന് പിന്നിലാര്? വിരല്‍ ചൂണ്ടുന്നത് ഗണേഷ് കുമാറിലേക്കോ?
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യ മാപ്പ് സാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയതിന് ഇന്ന് പുലര്‍ച്ചെയാണ് ഗണേഷ് കുമാറിന്റെ ഒഫീസി സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയെ പത്താനപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലെത്തി ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ പ്രദീപ് കുമാര്‍ വെറും കൂലിക്കാരന് മാത്രമാണെന്നും പ്രദീപിനു പിന്നില്‍ വലിയൊരു ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാല്‍ പറയുന്നു

പ്രദീപ് വെറും കൂലിക്കാരന് മാത്രം
നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ വിപിന്‍ലാല്‍ വെറും കൂലിക്കാരന് മാത്രമാണെന്നാണ് മാപ്പ് സാക്ഷിയായ വിപിന്‍ പറയുന്നത്. പ്രദീപിനെ അയച്ചത് മറ്റാരോ ആണ്, അതാരാണെന്ന് കണ്ടെത്തണം. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വിപിന്‍ ലാല്‍ വെളിപ്പെടുത്തി. തനിക്ക് നേരത്തെയും മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് സമ്മര്‍ദവും, ഭീഷണിയും ഉണ്ടായിരുന്നതായും വിപിന്‍ലാല്‍ പറഞ്ഞു

പ്രദീപ് അറസ്റ്റില്‍
നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയന്ന കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഒഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താനാപുരത്തെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഒഫാസില് വെച്ചായിരുന്നു പ്രതിയെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
പ്രദീപ് കോട്ടത്തലക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം കാസര്‍കോട് ജില്ല സെക്ഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെക്ഷന്‍സ് കോടതി തള്ളി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനിവരി 20ന് എറണാകുളത്ത് ഒരു യോഗവുമ നടന്നു. പ്രദീപ് ഈ ഗൂഢാലോചന .യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് എന്ന് അറിയേണ്ടതുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

കാസര്‍കോടെത്തി ഭീഷണിപ്പെടുത്തല്‍
2020 ജനുവരി 24നാണ് പ്രദീപ് കുമാര്‍ കാസര്‍കോട് ബേക്കലില്‍ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്തതിന് ശേഷം കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ടു. ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ തമസിച്ച പ്രദീപ് നാല് ദിവസത്തിന് ശേഷം വിപിന്‍ ലാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് തിരിച്ച് പോയത്. പിന്നീട് മാസങ്ങള്‍ക്കു ശേഷം സെപ്റ്റംബറിലാണ് വിപിന്‍ലാലിന് ഭീഷണിക്കത്തുകള്‍ ലഭിക്കുന്നത്.

പ്രദീപിന് പിന്നിലാര്?
നടി ആക്രമിച്ച കേസുമായി ഗണേഷ്കൂമാറിന്റെ സെക്രട്ടറിയായ പ്രദീപിന് എന്താണെന്നുള്ളതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ദിലീപ് കേസില്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ രണ്ട് തവണ പ്രദീപ് ജയിലില്‍ നേരിട്ടു പോയി കണ്ടതായി അന്വേണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒരുവട്ടം ഗണേഷ് കുമാറിനോടൊപ്പമാണ് പ്രതി ദിലീപിനെ കാണാനായെത്തിയത്. കൂടാതെ കാസര്‍കോട് മാപ്പ് സാക്ഷിയെ ഭീഷനിപ്പെടുത്താന് പ്രദീപ് കാസര്‍കോടേക്ക് യാത്ര ചെയ്തത് ഹെലികോപ്റ്ററില്‍ ആണ്. ഇതില്‍ നിന്നെല്ലാം പ്രദീപ് കുമാറിന് പിന്നില്‍ വലിയൊരു ഗൂഢസംഘമുള്ളതായാണ് പൊലീസ് നിഗമനം. സിനിമാ മേഖലയുമായി പ്രദീപിന് ഗണേഷ് കുമാര്‍ വഴിയായിരിക്കണം ബന്ധം ഉമ്ടായതെന്നും പൊലീസ് അനുമാനിക്കുന്നു.

ഗണേഷ് കുമാറിലേക്ക് നീളുന്ന ചൂണ്ടുവിരല്‍
നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് അറസ്റ്റിലായതോടെ കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എക്കും പങ്കുണ്ടോയെന്ന് സംശയങ്ങള്‍ ഉയരുന്നുണ്ട്. അറസ്റ്റിലായ പ്രദീപും ഗണേഷ്കുമാറും ഒരുമിച്ച് ദിലീപിനെ ഒരുവട്ടം ജയിലില്‍ പോയി കണ്ടതും സംശയത്തിന് ബലം കൂട്ടുന്നു. നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്തെ രാഷ്ട്രീയ നേതാക്കന്മാര് ഇടപെടുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.കെബി ഗണേഷ് കുമാറിന്റെ പ്രധാന വിശ്വസ്തനാണ് പ്രദീപ് എന്നുള്ളത് കേസില്‍ ഗണേഷ് കുമാറിനെ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കുന്നു.

വിപിന്‍ലാല്‍ എങ്ങനെ മാപ്പ് സാക്ഷിയായി?
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്സര്സുനിയെന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ കാക്കനാട് സബ്ജയിലില്‍ താമസിച്ചിരുന്ന സെല്ലിലുണ്ടായിരുന്ന റിമാന്‍ഡ് തടവുകാരനായിരുന്നു ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിന്‍ ലാല്‍.ഒരു ചെക്ക് കേസില്‍പ്പെട്ടാണ് വിപിന്‍ലാല്‍ ജയിലിലാകുന്നത്. ഈ സെല്ലിലേക്കാണ് പിന്നീട് പള്‍സര്‍ സുനിയെ കൊണ്ടുവരുന്നത്.
കേസില്‍ ഇനി തനിക്ക് ലഭിക്കാനുള്ള പണം തരണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി നല്കാന് ശ്രമിച്ച കത്ത് എഴുതിയത് വിപിന്‍ ലാലാണ്. ഈ കത്ത് പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടിയതോടെ കേസില്‍ വിപിന്‍ലാല്‍ പ്രതി ചേര്‍ക്കപ്പെട്ടു. പിന്നീട്, പൊലീസ് അന്വേഷണത്തിനിടെ ഇയാളെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. നേരത്തെ കേസില്‍ സാക്ഷികളായിരുന്ന സിനമാ നടന് സിദ്ധിഖ്, നടി ഭാമ എന്നിവര്‍ മൊഴി മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു