ബാധ ഒഴിപ്പിയ്ക്കുന്നതിനിടെ യുവതി മരിച്ച സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍
പത്തനംതിട്ട: ബാധ ഒഴിപ്പിയ്ക്കുന്നതിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍. മുഹമ്മദ് സിറാജുദ്ദീന് എന്ന സിദ്ധനാണ് പത്തനംതിട്ടയില്‍ നിന്ന് അറസ്റ്റിലായത്. ബാധയൊഴിപ്പിയ്ക്കുന്നതിന്റെ പേരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഹസീന(26)യെ ചവിട്ടി കൊന്നതിനാണ് സിദ്ധന് അറസ്റ്റിലായത്.
സിദ്ധന്റെ ചവിട്ടേറ്റ് നട്ടെല്ല് തകര്‍ന്ന് വയറില്‍ രക്തം നിറഞ്ഞാണ് ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ഹസീന മരിയ്ക്കുന്നത്. മാനസികാരോഗ്യപ്രശ്നമുള്ള യുവതിയെ ചവിട്ടിയും അടിച്ചും കൊന്നെന്നാണ് കേസ്. കേസില്‍ ഹസീനയുടെ പിതാവും സിദ്ധന്റെ സഹായിയും നേരത്തെ അറസ്റ്റിലായിരുന്നു.

മന്ത്രവാദിയെ കുടുംബത്തിന് പരിചയപ്പെടുത്തിയ പിതാവിന്റെ സുഹൃത്ത് കബീര്‍ കേസില്‍ രണ്ടാം പ്രതിയാണ്. മന്ത്രവാദിയായ സിറാജുദ്ദീന് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. യുവതിയെ ഭക്ഷണവും വെള്ളവും നല്‍കാതെ മന്ത്രവാദത്തിന്റെ പേരില്‍ മര്ദ്ദിയ്ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
മന്ത്രവാദിയുടം ചവിട്ടേറ്റ് അബോധാവസ്ഥയിലായ യുവതി മരിയ്ക്കുകയായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. മന്ത്രവാദത്തിനിടെയാണ് യുവതി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications