അറസ്റ്റിലായ മന്ത്രവാദി ക്ഷേത്രം തകര്‍ത്ത് കലാപമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നു

കരുനാഗപ്പള്ളി: മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ സിദ്ധനെപ്പറ്റി പുറത്ത് വരുന്ന വിവരങ്ങള്‍ പലതും ഞെട്ടിയ്ക്കുന്നവ. ക്ഷേത്രങ്ങള്‍ തകര്‍ത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നയാള്‍ കൂടിയാണ് സിറാജുദ്ദീന്‍. 2004 ല്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒട്ടേറെ ക്ഷേത്രങ്ങള്‍ സിറാജുദ്ദീനും കൂട്ടാളികളും ആക്രമിച്ചിരുന്നു. ഇക്കാര്യം മനോരമ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ഷേത്രങ്ങള്‍ ആക്രമിച്ച കേസില്‍ 2004 ല്‍ ഇയാള്‍ അറസ്റ്റിലായി. ഒട്ടേറെ ഗുരുമന്ദിരങ്ങള്‍ തകര്‍ത്ത പ്രതി കുരമ്പാല, പൂഴിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും ആക്രമിച്ചിരുന്നു. വെട്ടിയാര്‍ ക്ഷേത്രം ആക്രമിയ്ക്കാന്‍ ആയുധങ്ങളുമായി പോകുന്നതിനിടെയാണ് സിറാജുദ്ദീനും കൂട്ടാളികളും കുടുങ്ങിയത്. എന്നാല്‍ സിറാജുദ്ദീന്‍ രക്ഷപ്പെടുകയായിരുന്നു.

Sirajuddhin

നാലുമാസത്തിന് ശേഷമാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. പഴകുളത്ത് പ്രതിയ്ക്കുണ്ടായിരുന്ന യത്തീംഖാനയാണ് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മതത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന പ്രതിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നുണ്ട്.കൊല്ലത്ത് യുവതി മരിച്ച സംഭവത്തില്‍ കഴി‍ഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q