പിശാചിനെ പിടിയ്ക്കാന്‍ പള്ളിയിലെത്തിയ മന്ത്രവാദിയെ വിശ്വാസികള്‍ പുറത്താക്കി
തലശ്ശേരി: നോമ്പിന്റെ ഭാഗമായി തലശ്ശേരി നഗരത്തിലെ പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാനെത്തിയ വിദ്യാര്‍ഥിയ്ക്ക് പിറകേ മന്ത്രവാദിയെത്തിയത് ബഹളത്തിനടയാക്കി. കുട്ടിയുടെ ശരീരത്തതില്‍ പിശാചുണ്ടെന്നും മാറ്റിത്തരമെന്നും പറഞ്ഞാണ് മന്ത്രവാദി പിന്നാലെ കൂടിയത്. ഇക്കാര്യം പള്ളിയിലുണ്ടായിരുന്ന വിശ്വാസികള്‍ അറിഞ്ഞതോടെ ബഹളത്തിന് ഇടയാക്കി.
തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയൊടെയാണ് സംഭവം 40 വയസുള്ള നസീര്‍ എന്നയാളാണ് മന്ത്രവാദി ചമഞ്ഞ് വിദ്യാര്‍ത്ഥിയ്ക്ക് പിന്നാലെ പള്ളിയിലെത്തി.ത്. കുട്ടിയുടെ ശരീരത്തില്‍ ഒരു പിശാചുണ്ടെന്നും മാറ്റിത്താരമെന്നും പറഞ്ഞാണ് പിന്നാലെ കൂടിയത്. വിദ്യാര്‍്ഥി ഇക്കാര്യം പള്ളിയിലുണ്ടായിരുന്ന മുതിര്‍ന്നവരോട് പറഞ്ഞു. തുടര്‍ന്ന് വിശ്വാസികള്‍ ഇടപെടുകയും ബഹളത്തിന് ഇടയാക്കുകയും ചെയ്തു.

മുന്‍പ് മീത്തലെ ചമ്പാട്ട് ഒരു സ്ത്രീയ്ക്ക് ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. സ്ത്രീ ഇപ്പോള്‍ മനോരോഗത്തിന് ചികിത്സയിലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മന്ത്രവാദത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍നടപടി ശക്തമാക്കണമെന്ന് ഐഎസ്എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications