ഉറങ്ങി എഴുന്നേറ്റപ്പോൾ അക്കൗണ്ടില്‍ 3500 കോടി രൂപ! അന്തംവിട്ട് തൃപ്പൂണിത്തുറ സ്വദേശി, സംഭവിച്ചത്..

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് സ്വന്തം അക്കൗണ്ടില്‍ 3500 കോടി രൂപ.. എന്ത് നല്ല നടക്കാത്ത സ്വപ്‌നം എന്നല്ലേ.. പക്ഷേ അത് നടന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശി സുമേഷ് കുമാര്‍ രാവിലെ ഉറങ്ങി എഴുന്നേറ്റത് 3500 കോടിയുടെ ബാങ്ക് ബാലന്‍സുമായാണ്. സംഭവം ഇങ്ങനെയാണ്.

തൃപ്പൂണിത്തുറയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ് സുരേഷ് കുമാര്‍. രാവിലെ പതിവ് പോലെ ഫോണ്‍ നോക്കിയപ്പോഴാണ് ബാങ്ക് അക്കൗണ്ടില്‍ എണ്ണാന്‍ പോലും സാധിക്കാത്ത അത്രയും വലിയൊരു തുക വന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം കരുതിയത് ഫോണിലെ ആപ്പിന്റെ എന്തെങ്കിലും കുഴപ്പമായിരിക്കും എന്നാണ്.

സുരേഷ് പറയുന്നത് ഇങ്ങനെ: ''സാധാരണ രാവിലെ ക്രിക്കറ്റ് പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് വന്നാണ് ബിസിനസ്സിന്റെ കാര്യങ്ങള്‍ നോക്കാറുളളത്. അങ്ങനെ വീട്ടില്‍ വന്ന് ഫോണില്‍ ഷോപ്പിലെ ഇടപാടുകളും ബാലന്‍സുമൊക്കെ പരിശോധിക്കുകയായിരുന്നു. അന്ന് നോക്കുമ്പോള്‍ 3.56 കോടിയുടെ ഒരു ഇടപാട് കാണിച്ചു. കാര്‍ഡ് സൈ്വപ് ചെയ്ത് നടന്ന ട്രാന്‍സാക്ഷന്‍ ആയാണ് കാണിച്ചത്.

Thripunithura

ഫോണിന്റെ പ്രശ്‌നമാണെന്ന് കരുതി ഫോണ്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്ത് നോക്കി. എന്നിട്ട് ആപ്പില്‍ നോക്കിയപ്പോഴും അതേ തുക തന്നെയാണ് കാണിക്കുന്നത്. ബാലന്‍സ് എടുത്ത് നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. ആ സംഖ്യ വായിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഏകദേശം 3500 കോടിക്ക് മേലെ പൈസ എന്റെ അക്കൗണ്ടില്‍ ബാലന്‍സ് കാണിക്കുന്നു. ഞെട്ടിപ്പോയി. എന്ത് ചെയ്യും ആരെ അറിയിക്കും എന്നൊക്കെയായി.

ആദ്യം തന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ക്രിക്കറ്റ് ഗ്രൂപ്പിലേക്ക് ഇട്ടു. അക്കൗണ്ടില്‍ ഇത്ര പണം കാണുന്നുണ്ടെന്നും എന്ത് ചെയ്യും എന്നും ചോദിച്ചു. ആ ഗ്രൂപ്പില്‍ കുറച്ച് പോലീസ് ഉദ്യോഗസ്ഥരൊക്കെ ഉണ്ട് . അവര്‍ പറഞ്ഞു ആര്‍ബിഐയിലും പോലീസിലും പരാതി കൊടുക്കണമെന്നും ബാങ്ക് മാനേജരെ അറിയിക്കാനും പറഞ്ഞു. ബാങ്ക് മാനേജരെ വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആദ്യം വിശ്വാസമായില്ല.

ഏയ് ഇത്രയും പൈസ ഒരിക്കലും വരില്ല, തമാശ പറയല്ലേ എന്ന രീതിയിലാണ് എടുത്തത്. സ്‌ക്രീന്‍ഷോട്ട് അയച്ച് കൊടുത്തപ്പോഴാണ് പരിശോധിക്കാം എന്ന് പറഞ്ഞത്. ആദ്യത്തെ ശ്രമത്തില്‍ നടന്നില്ല. തന്നെ വിളിച്ച് അത് മാറിയോ എന്ന് ചോദിച്ചു, പക്ഷേ മാറിയിട്ടുണ്ടായിരുന്നില്ല. എന്റെ അക്കൗണ്ട് പഴയത് പോലെ ആക്കി കിട്ടണമെന്ന് പറഞ്ഞു. അങ്ങനെ അവര്‍ കുറച്ച് കഴിഞ്ഞ് അത് ശരിയാക്കി, സാങ്കേതികമായി ഉണ്ടായ തകരാര്‍ ആണെന്ന് പറഞ്ഞു. ഇതെങ്ങനെ വന്നു എന്ന് പറഞ്ഞില്ല.

ഒറ്റയടിക്ക് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. നമുക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത അത്രയും പൈസ. 3500 കോടി എന്ന് പറയുമ്പോള്‍ ഞാന്‍ നടത്തുന്ന ബിസിനസ്സില്‍ ഒരിക്കലും എത്തിപ്പെടാന്‍ പറ്റാത്ത ദൂരത്തുളള പൈസയാണ്. പെട്ടെന്ന് അന്ധാളിച്ച് പോയി. സേഫ് ആകാനുളളതാണ് ആദ്യം നോക്കിയത്. വേറെ ഒന്നും ആലോചിച്ചില്ല. ബാങ്ക് തന്നെ സേഫ് ആക്കി തന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma