യുവതിയെ ബലാത്സംഗം ചെയ്ത ആശുപത്രി ജീവനക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍; സംഭവം കാസര്‍കോട്
കാസര്‍കോട്: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍. ആശുപത്രി ജീവനക്കാരനായ കിഷോര്‍, സുഹൃത്തുക്കളായ മഞ്ജുനാഥ്, അനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കര്‍ണ്ണാടകയിലെ താമസക്കാരിയാണ് ബലാത്സംഗത്തിന് ഇരയായ യുവതി. ഈ മാസം 22ന് വൈകുന്നേരം യുവതി രാജപുരത്തെ ബന്ധു വീട്ടില്‍ നിന്നും വയറു വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. തിരികെ പോകാന്‍ വൈകിയതിനാല്‍ ആശുപത്രി വാര്‍ഡില്‍ ചിലവഴിച്ചു.

പിറ്റേന്ന് യുവതി വീട്ടിലേക്ക് ഇറങ്ങുമ്പോള്‍ ആശുപത്രിയിലെ തൂപ്പ് ജോലിക്കാരനായ കിഷോര്‍ കാഞ്ഞങ്ങാട് വരെ ഓട്ടോയില്‍ കൊണ്ടു വിടാമെന്ന് പറയുകയായിരുന്നു. യുവതിയെ കയറ്റിയ ഓട്ടോയില്‍ വഴിയില്‍ വച്ച് കിഷോറിന്റെ സുഹൃത്തുക്കളും കയറി. പിന്നീട് യുവതിയെ നിര്‍ബന്ധപൂര്‍വ്വം കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ കൊണ്ട്‌പോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications