കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പെണ്‍കുട്ടിയ്ക്ക് സ്‌കൂട്ടര്‍ ഓടിക്കാനും പാടില്ലേ? പാടില്ല, മലപ്പുറത്ത് കാല്‍ തല്ലിയൊടിക്കും

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് റജീന ഇപ്പോള്‍

  • By നരേന്ദ്രൻ
Google Oneindia Malayalam News

മലപ്പുറം: ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്ന വാര്‍ത്തയാണ് മലപ്പുറത്ത് നിന്ന് വരുന്നത്. സ്‌കൂട്ടര്‍ ഓടിച്ചതിന്റെ പേരില്‍ യുവതിയുടെ കാല്‍ തല്ലിയൊടിച്ചിരിക്കുന്നു. ദ ന്യൂസ് മിനിട്ട് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐസിസിന്റെ സ്വാധീന മേഖലയൊന്നും അല്ല ഇത്. കേരളം ആണ്. പക്ഷേ സംഭവിച്ചത് നാണം കെടുത്തുന്ന കാര്യം തന്നെ. യുവതിയുടെ വീട്ടുകാരല്ല, അയല്‍ വാസിയാണ് ഇത് ചെയ്തത്. എന്നിട്ടും പ്രതികരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ല എന്നത് വന്‍ ദുരന്തം തന്നെയാണ്.

അയല്‍വാസിയും മകനും ചേര്‍ന്നാണ് ആക്രമിച്ചത്. റജീന എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. റജീന ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

റജീന എന്ന 28 കാരി

മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് റജീന. ഇവര്‍ സ്‌കൂട്ടര്‍ ഓടിക്കുന്നത് അയല്‍വാസിക്കാണ് പ്രശ്‌നം.(ചിത്രത്തിന് കടപ്പാട്: ദി ന്യൂസ് മിനുട്ട്)

അയല്‍വാസിയായ കുഞ്ഞുമുഹമ്മദ്

റജീനയുടെ അയല്‍വാസിയായ കുഞ്ഞുമുഹമ്മദാണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് പറയുന്നത്. ഒരു തവണയല്ല, പലതവണ ഇയാള്‍ റജീനയെ ഉപദ്രവിച്ചിട്ടുണ്ടത്രെ.

ഒരു പെണ്ണ് എന്റെ മുന്നില്‍ വണ്ടി ഓടിക്കണ്ട

ഒരു പെണ്ണ് തന്റെ മുന്നില്‍ വണ്ടി ഓടിക്കണ്ട എന്നാണത്രെ കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നത്. അത് തന്നോടുള്ള ബഹുമാനക്കുറവാണെന്നും ഇയാള്‍ കണ്ടെത്തിയിരുന്നത്രെ.

കുഞ്ഞുമുഹമ്മദും മകനും

കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിന്റെ ആക്രമണത്തില്‍ പരിക്കേറ്റാണ് താന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത് എന്നാണ് റജീന ന്യൂസ് മിനുട്ടിനോട് പറഞ്ഞിട്ടുള്ളത്. റജീനയുടെ കാലിന് പൊട്ടലുണ്ട്.

പോലീസില്‍ പരാതി നല്‍കി... അതിനുള്ള പ്രതികാരം

കുഞ്ഞുമുഹമ്മദിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു മകന്റെ ആക്രമണം എന്ന് റജീന പറയുന്നു. സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി താഴേക്ക് വലിച്ചിടുകയായിരുന്നു. അങ്ങനെയാണ് കാലിന്റെ എല്ല് പൊട്ടിയത്.

വണ്ടി ഓടിക്കാന്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രശ്‌നം

റജീന സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. സ്ത്രീകള്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പാടില്ല, തന്നെ ബഹുമാനിക്കണം തുടങ്ങിയവയായിരുന്നു കുഞ്ഞു മുഹമ്മദ് ഉന്നയിച്ചിരുന്ന കാര്യങ്ങള്‍ എന്നാണ് റജീന പറയുന്നത്.

പാവപ്പെട്ടവരും പണക്കാരും

സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന തന്നെ റജീന ബഹുമാനിക്കുന്നില്ലെന്നതായിരുന്നത്രെ കുഞ്ഞു മുഹമ്മദിന്റെ പ്രശ്‌നം. റജീന ആണെങ്കില്‍ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ആളും ആണ്.

പരാതി കൊടുത്തപ്പോള്‍ ഭീഷണികള്‍

പലതവണ സ്ഥിരമായി പ്രശ്‌നം ഉണ്ടാക്കിയപ്പോഴാണ് പോലീസില്‍ പരാതിപ്പെട്ടത്. ഒരിക്കല്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വയറ്റില്‍ ഇടിക്കുക പോലും ചെയ്തുവത്രെ. പരാതിപ്പെട്ടതിന് ശേഷം പലതത്തില്‍ ഭീഷണികളായി.

പണം വാഗ്ദാനം ചെയ്തും പ്രലോഭനം

പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ കഞ്ഞുമുഹമ്മദിന്റെ വീട്ടുകാര്‍ പണം വാഗ്ദാനം ചെയ്തതായും റജീന പറയുന്നുണ്ട്. ഒരു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതത്രെ.

പരാതി പിന്‍വലിച്ചില്ലെങ്കില്‍

പരാതി പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ആക്കും എന്നായിരുന്നത്രെ മറ്റൊരു ഭീഷണി. ഒരിക്കല്‍ നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നതായും റജീന പറയുന്നുണ്ട്.

സ്ത്രീ-പുരുഷ സമത്വം ഒന്നും വേണ്ട... പക്ഷേ

തനിക്ക് സ്ത്രീ-പുരുഷ സമത്വം ഒന്നും വേണ്ട. ജീവിക്കാനുള്ള അവകാശമെങ്കിലും കിട്ടിയാല്‍ മതി എന്നാണ് റജീന ന്യൂസ് മിനുട്ടിനോട് പറഞ്ഞത്.

English summary
A woman has alleged that she has been facing physical assault by her neighbour and his son in Malappuram district of Kerala for riding a two-wheeler.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X