ഭര്‍ത്താവിന്റെ പീഡനം...വീട്ടമ്മ ചെയ്തത് ഞെട്ടിക്കും!! മകളെയും കൂട്ടി ഓട്ടോയില്‍...പിന്നീട് നടന്നത്
ആത്മഹത്യക്കു ശ്രമിച്ച വീട്ടമ്മയെയും മകളെയും പോലീസ് രക്ഷിച്ചു
പിറവം: എറണാകുളം പിറവത്ത് സിനിമയെ വെല്ലുന്ന സംഭവം നടന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യക്കു ശ്രമിച്ച വീട്ടമ്മയെയും മകളയെയും പോലീസ് സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷിച്ചത്
ഓട്ടോറിക്ഷ ഡ്രൈവറായ വീട്ടമ്മയെയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെയുമാണ് ജനമൈത്രി പോലീസ് മരണത്തില്‍ നിന്നു രക്ഷിച്ചത്. പോലീസിന്റെ സമയോചിത ഇടപെടലാണ് ഇതിനു കാരണം. ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

വാഗമണ്ണിലേക്കു പുറപ്പെട്ടു
വാഗമണ്ണിലേക്ക് ആത്മഹത്യാ മുനമ്പിലേക്കാണ് മകളെയും കൊണ്ട് വീട്ടമ്മ ഓട്ടോറിക്ഷയില്‍ പോയത്. വീട്ടമ്മ തന്നെയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.

വിളിക്കുന്നവരോട് പറഞ്ഞു
യാത്രയ്ക്കിടെ തന്നെ ഫോണില്‍ വിളിച്ചവരോട് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നായിരുന്നു വീട്ടമ്മ പറഞ്ഞത്. ഇതു കേട്ട് പരിഭ്രാന്തരായവര്‍ വിവരം പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

മൊബൈല്‍ ടവര്‍ കണ്ടെത്തി
പിറവം എസ്‌ഐ കെ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിച്ചത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചപ്പോള്‍ അതു വാഗമണ്‍ ലക്ഷ്യമാക്കി നീങ്ങുകയാണെന്നു വ്യക്തമായി.

ഫോണില്‍ വിളിച്ചു
വീട്ടമ്മയെ പോലീസ് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു. കോടമഞ്ഞ് ഉണ്ടായിരുന്നതിനാല്‍ വീട്ടമ്മ പതുക്കെയാണ് ഓട്ടോ ഓടിച്ചിരുന്നത്. പിറവം പോലീസ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചു.

കസ്റ്റഡിയില്‍
ഈരാറ്റുപേട്ട പോലീസ് വീട്ടമ്മയെയും ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് എസ്‌ഐ കെ വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈരാറ്റുപേട്ട സ്റ്റേഷനിലെത്തി വീട്ടമ്മയെയും പെണ്‍കുട്ടിയെയും പിറവത്തേക്കു കൊണ്ടുവരുകയായിരുന്നു.












Click it and Unblock the Notifications