വാഹനപരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചത് ദുരന്തമായി, അമ്മയും പിഞ്ച് കുഞ്ഞും മരിച്ചു
തൃശൂര്‍: ഹൈവേ പൊലീസിന്റെ വാഹന പരിശോധന വെട്ടിച്ച് കടക്കുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. ഹൈവേ പൊലീസിന്റെ പരിശോധന നടക്കുന്നത് കണ്ട് വെട്ടിച്ച് പോകാന്‍ ശ്രമിയ്ക്കുന്നതിനിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
പഴയന്നൂര്‍ സ്വദേശി റഷീദിന്റെ ഭാര്യ സഫിയ, മകള്‍ ഒന്നര വയസുകാരി ഫാത്തിമ എന്നിവരാണ് മരിച്ചത്. റഷീദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് മുങ്ങിയെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ദേശീയ പാതയ്ക്ക് സമീപം വെട്ടിക്കലില്‍ രാവിലെ 10.30 നായിരുന്നു അപകടം. ഏഴ് മണി മുതല്‍ തന്നെ ഇവിടെ വാഹന പരിശോധന നടക്കുകയായിരുന്നു. പട്ടിക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേയ്ക്ക് വരികയായിരുന്നു റഷീദും കുടുംബവും. പൊലീസിനെ കണ്ട് ബൈക്ക് വെട്ടിയ്ക്കുന്നതിനിടെ പാലക്കാട് ഭാഗത്തേയ്ക്ക് പോയ ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ കുട്ടിയുടെ തല റോഡിലിടിച്ചു. സഫിയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.












Click it and Unblock the Notifications