2വയസുകാരിയെ ക്രൂരമായി കൊലപ്പെടത്തിയ ശേഷം അമ്മ ജീവനൊടുക്കി
തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള സ്ത്രീ പിഞ്ച് കുഞ്ഞിനെയും കൊണ്ട് ആത്മഹത്യം ചെയ്തു. പാലോടാണ് സംഭംവ. പാലോട് നന്ദിയോട് സ്വദേശി റാണിമോള്‍, ഇവരുടെ രണ്ടര വയസുകാരിയായ മകള്‍ എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്താണെന്ന് പൊലീസ് പറയുന്നു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടിനുള്ളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

നന്ദിയോട് സ്റ്റാന്‍ഡിലെ ജീപ്പ് ഡ്രൈവറായ ജോയി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഭക്ഷണം കഴിയ്ക്കാനെത്തിയപ്പോഴാണ് അകത്ത് നിന്ന് പൂട്ടിയ വീടിന്റെ അടുക്കളയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
തുടര്‍ന്ന് ജോയി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വീടിനുള്ളില്‍ കയറുകയായിരുന്നു. കുഞ്ഞിനെ കഴുത്തില്‍ തുണിമുറിക്കി കൊലപ്പെടുത്തിയ ശേഷം റാണി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ റാണിയുടെ നാലാം കഌസുകാരാനായ മകന്‍ സ്‌കൂളിലായിരുന്നു. ഏറെ നാളായി സ്ത്രീ മാനസിക രോഗത്തിന് ചികിത്സയിലാണ്.












Click it and Unblock the Notifications