കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പില്‍ പുതിയ പെണ്‍പേര്... ലക്ഷ്മി നായര്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ബംഗളൂരു: കേരളത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ബംഗളൂരുവില്‍ പിടിയില്‍. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി നായരെ ആണ് കോട്ടയം ഗാന്ധിനഗര്‍ പോലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

വീടില്ലാത്തവര്‍ക്ക് വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. 2012 ല്‍ ആയിരുന്നു തട്ടിപ്പ്.

ആര്‍പ്പുക്കര മേഖലയില്‍ നിന്ന് മാത്രം ഇവര്‍ 16 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിന്റെ മറ്റ് പല സ്ഥലങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കാം എന്നും കരുതുന്നു.

Money

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേര് പറഞ്ഞായിരുന്നു ഇവര്‍ ആളുകളെ പറ്റിച്ചിരുന്നത്. വീടെന്ന സ്വപ്നം നിറവേറ്റാനായി പലരും കടം വാങ്ങിയാണ് ഇവര്‍ക്ക് പണം കൈമാറിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഏറെ നാളായി ലക്ഷ്മി നായര്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് പല തവണ അന്വേഷിച്ചെത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ചിക്കാല്‍ബാഗിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോഴാണ് തന്ത്രപരമായി പിടികൂടിയത്.

പോലീസിനെ സ്വാധീനിച്ച് രക്ഷപ്പെടാന്‍ ലക്ഷ്മി നായര്‍ ശ്രമിച്ചു എന്നാണ് വിവരം. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിലെ എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ ഇവര്‍ വാഗ്ദാനം ചെയ്തതായും പറയപ്പെടുന്നുണ്ട്.

English summary
Woman arrested for financial cheating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X