കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്ഡ് കോൾ ചെയ്യും, തിരിച്ച് വിളിക്കുന്നവരെ പ്രത്യേക സ്ഥലത്ത് വിളിപ്പിക്കും, കാസർകോട് ഹണിട്രാപ്പ്!

Google Oneindia Malayalam News

കാസർകോട്: ഹണിട്രാപ്പ് ഇപ്പോൾ കേരളത്തിൽ സർവ്വ സാധാരണമാണ്. രാജ്യങ്ങളുടെ വിലപ്പെട്ട രഹസ്യങ്ങളും രേഖകളും ചോർത്താനായിരുന്നു ഹണിട്രാപ്പ് നടക്കുന്നതെങ്കിലും ഇപ്പോൾ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാനാണ് ഹണിട്രാപ്പ് നടക്കുന്നത്. തിരുവന്തപുരം കേന്ദ്രീകരിച്ച് വൻ ഹണിട്രാപ്പ് സംഘത്തെ പോലീസ് ഒതുക്കിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമായെന്നുവേണം കരുതാൻ.

കാസർകോട് വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതി കൂടി അറസ്റ്റിലായെന്ന വാർത്തയാണ് ഇപ്പോൾ‌ പുറത്ത് വരുന്നത്. ഇതോടെ കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഹണിട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. കഴിഞ്ഞ ദിവസം കാസർകോട് എസ്ഐ പി നളിനാക്ഷന്റെ നേതൃത്വത്തിൽ ചാക്കയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സാജിദയെയാണ് പിടികൂടിയത്.

നിരവധി പേരെ കെണിയിൽപ്പെടുത്തി

നിരവധി പേരെ കെണിയിൽപ്പെടുത്തി


സാജിദയെ ഉപയോഗപ്പെടുത്തി കാസർകോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയിൽ പ്പെടുത്തയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാജിദ മിസ്കോൾ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്. സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടർന്ന് യുവതിക്കൊപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തും.

വ്യാപാരിയുടെ പരാതി

വ്യാപാരിയുടെ പരാതി

പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസർകോടുള്ള വ്യാപാരി തട്ടിപ്പിൽ കുടുങ്ങിയത്. 48000 രൂപയാണ് വ്യാപാരിയിൽ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസിനെ സമീപിക്കുകയായിരുന്നു. സാജിദയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മുഖ്യപ്രതി അറസ്റ്റിലായത് കഴിഞ്ഞ വർഷം

മുഖ്യപ്രതി അറസ്റ്റിലായത് കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷമാണ് സംഭവവുമായി മുഖ്യപ്രതി അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ടാം പ്രതിയായ കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് കാപ്പുമലയില്‍ സികെ അന്‍വര്‍(40)നെ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശിയായ യുവവ്യാപാരിയെ സ്ത്രീയുടെ സഹായത്തോടെ മാനന്തവാടിയില്‍ നിന്നും കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ട് പോയി റിസോര്‍ട്ടില്‍ തടങ്കലില്‍ വെക്കുകയും, മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5 ലക്ഷം രൂപ കൈപ്പറ്റിയശേഷം യുവാവിനെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പോലീസെന്ന് പറഞ്ഞ് ഭീഷണി

പോലീസെന്ന് പറഞ്ഞ് ഭീഷണി


സംഭവത്തിന് ശേഷം പ്രതി അന്‍വര്‍ പോലീസാണെന്ന് പറഞ്ഞ് യുവാവിനെ ഭീഷണി പെടുത്തുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു ഇയാള്‍. അറസ്റ്റ് ചെയ്ത അന്‍വറിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ബലാത്സംഗ കേസും, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ മാനഭംഗക്കേസും വഞ്ചനാകേസും നിലവിലുണ്ടായിരുന്നു. സംഭവത്തിൽ നിരവധി പേർ ഇതുവരെയായി അറസ്റ്റിലായിട്ടുണ്ട്.

English summary
Woman arrested for honeytrap case in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X