ക്ലോറോഫോം മണപ്പിച്ച് ഓട്ടോയില്‍ കയറ്റി മോഷണം, പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു; യുവതി അറസ്റ്റില്‍
കഴിഞ്ഞ ദിവസം എടപ്പാളില്‍ നിന്നും നെല്ലിശേരിയിലേക്ക് പോകുകയായിരുന്ന യുവതിയെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ഓട്ടോയില്‍ ഓട്ടോയില്‍ കയറ്റുകയും മാലയും വളയും കവരുകയായിരുന്നു.
എടപ്പാള്‍: ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി മോഷണം നടത്തിയ യുവതി പിടിയില്‍. തൃശൂര്‍ അന്തിക്കാട് സ്വദേശിനി ഓമന(39) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം എടപ്പാളില്‍ നിന്നും നെല്ലിശേരിയിലേക്ക് പോകുകയായിരുന്ന യുവതിയെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ഓട്ടോയില്‍ ഓട്ടോയില്‍ കയറ്റുകയും മാലയും വളയും കവരുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷം ഓമന പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സാമനസംഭവം കുറ്റിപ്പുറത്തും നടന്നിരുന്നു. തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

പോലീസിന്റെ കൂടതല്‍ അന്വേഷണത്തില്‍ എടക്കാട് നടന്ന സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് തെളിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നെല്ലിശ്ശേരിയിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന പരാതിക്കാരിയെ ആശുപത്രി ജീവനക്കാരിയാണെന്ന് പറഞ്ഞ് ഓമന പരിചയപ്പെടുകയായിരുന്നു. പിന്നീട് ഓമന അസുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചികിത്സയ്ക്കായി ആശുപത്രിയില്‍ നിന്നും പണം ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും ആശുപത്രിയിലെത്തുകയും ഓമന പൂരിപ്പിച്ച് നല്‍കിയ ഫോം കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പാവപ്പെട്ടവരാണെന്ന് തോന്നിപ്പിക്കാന്‍ ആഭരണങ്ങള്‍ അഴിച്ച് കവറില്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഫോംമുമായി പെണ്‍കുട്ടി അകത്ത് പോയ സമയം ഓമനം സ്വര്‍ണ്ണവുമായി മുങ്ങുകയായിരുന്നു.












Click it and Unblock the Notifications