Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിറ്ററി നാപ്കിനുള്ളിൽ സ്വർണക്കട്ടികൾ, തെറ്റദ്ധരിപ്പിക്കാൻ കൃത്രിമ രക്തം;യുവതി പിടിയിൽ

യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വർണക്കട്ടികൾ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Gold new31

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗ്രീൻചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരി പിടിയിൽ. വ്യാഴാഴ്ച റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയതാണ് യുവതി. ഈ യുവതിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത് ഇവരിൽ നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വർണക്കട്ടികൾ ആണ് പിടിച്ചെടുത്തത്.

യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വർണക്കട്ടികൾ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാനിറ്ററി നാപ്കിനിൽ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമമെന്നും അവർ
പറഞ്ഞു. ദേഹപരിശോധനയ്ക്കിടെ സ്വർണം കണ്ടെത്തി.

31

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്ന് 480.25 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു്. ഗ്രീൻചാനൽ വഴിയാണ് ഇവരും സ്വർണം കടത്താൻ ശ്രമിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നേരത്തെ കാപ്‌സ്യൂൾ രൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത് പിടിച്ചിരുന്നു. 20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കാപ്‌സ്യൂൾ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വർണവും നേരത്തെ പിടികൂടിയിരുന്നു. ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശി മസൂദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 906 ഗ്രാം സ്വർണമാണ്. കടത്താൻ ശ്രമിച്ചത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+