17 കാരനെ 'പീഡിപ്പിക്കാന്‍' ശ്രമം!! ചെയ്തത് 21 കാരിയായ കാമുകി!! ഒടുവില്‍.....
ഇരുവരെയും കോടതിയില്‍ ഹാജരാക്കി
പാലാ: ഫേസ്ബുക്കിലൂടെ പ്രണയത്തിലായ 17 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 21 കാരിയായ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുലം കണ്ണേങ്കട്ട് സ്വദേശിനിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണ് യുവതി.

ശനിയാഴ്ച രാത്രി യുവതി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കാമുകന്റെ മുറിയിലെത്തിയ ഇവര്‍ കതക് അടയ്ക്കുകയും ചെയ്തു. വീട്ടുകാരും നാട്ടുകാരും പോലീസും ആവശ്യപ്പെട്ടിട്ടും ഇവര്‍ കതക് തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു നാട്ടുകാരും പോലീസും പിന്തിരിയുകയായിരുന്നു.

ഞായറാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും ഇരുവരും വാതില്‍ തുറന്നില്ല. തുടര്‍ന്നു രാമപുരം എസ്‌ഐ കെ കെ ലാലുവിന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും വാതില്‍ തകര്‍ത്ത് ഇരുവരെയും മുറിയില്‍ നിന്നു പുറത്തിറക്കുകയായിരുന്നു. 17 കാരനെ ജുവനൈല്‍ കോടതിയിലും യുവതിയെ കോടതിയിലും ഹാജരാക്കി. ഇതിനു മുമ്പും കാമുകനെ തേടിയെത്തിയ യുവതിക്കെതിരേ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications