പുരുഷ തട്ടിപ്പിനെ വെല്ലും ഈ സംഭവം, വാഹന തട്ടിപ്പ് മിടുക്കി വലയിലായതിങ്ങനെ..
തിരുവനന്തപുരം: ആണ്‍ വേഷമണിഞ്ഞ് വാഹനങ്ങള്‍ മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ റെയില്‍വേ സ്റ്റേഷന് സമീപം ആറാട്ടുകുളങ്ങര വീട്ടില്‍ മെര്‍ലിന്‍ എന്ന മേഴ്‌സി ജോര്‍ജ്ജിനെയാണ് (26) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.
പുരുഷന്‍മാരെ പോലെ മുടി മുറിച്ച് പാന്റും ടീഷര്‍ട്ടുമാണ് വേഷം. ആലപ്പുഴയില്‍ നിന്ന് ദിവസവും ട്രെയിന്‍ കയറി വിവിധ സ്ഥലങ്ങളില്‍ എത്തിയ ശേഷം വാഹനങ്ങള്‍ മോഷ്ടിക്കുകയാണ് പതിവ്. സ്‌കൂട്ടി, ഹോണ്ട ആക്ടീവ തുടങ്ങി സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്ന വാഹനങ്ങളാണ് മോഷ്ടിച്ചിട്ടുള്ളത്.

മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് സമീപം നിര്‍ത്തിയിട്ട കാട്ടാക്കട ലിനിറ്റയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച മറ്റൊരു വാഹനം എറാണാകുളത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്.
വാഹന തട്ടിപ്പ് കൂടാതെ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞും തട്ടിപ്പ് നടത്തിയതായി പരാതി ഉണ്ട്. വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയതിന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. യുവതിയെ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications