കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലക്കാട് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ ഞെട്ടി!!! 8 കോടിയുടെ ഉരുപ്പടി... ആന്ധ്രയിൽ നിന്ന് തീവണ്ടിയിൽ

Google Oneindia Malayalam News

Recommended Video

cmsvideo
പാലക്കാട് യുവതിയുടെ ബാഗിൽ 8 കോടിയുടെ ഹാഷ് ഓയിൽ

പാലക്കാട്: പാലക്കാട്, ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ എട്ട് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

നാലുകോടിയുടെ ഹഷിഷ് പിടികൂടി; തൃശൂരില്‍ വന്‍ലഹരി മരുന്നുവേട്ടനാലുകോടിയുടെ ഹഷിഷ് പിടികൂടി; തൃശൂരില്‍ വന്‍ലഹരി മരുന്നുവേട്ട

കന്യാകുമാരി സ്വദേശിനിയായ 21 കാരി സിന്ധുജയുടെ ബാഗില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശിനിയാണ് സിന്ധുജ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

Hashish Oil

ആന്ധ്രയില്‍ നിന്ന് തൃശൂരില്‍ എത്തിക്കാനുള്ളതായിരുന്നു ഹാഷിഷ് ഓയില്‍. സിന്ധുജയുടെ ബാഗില്‍ ചെറിയ കവറുകളില്‍ ആക്കിയാണ് ഇത് സൂക്ഷിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്നാണ് താന്‍ ഇത് കൊണ്ടുവന്നത് എന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂര്‍, ചാവക്കാട് സ്വദേശിയായ ജാബിര്‍ എന്ന വ്യക്തിക്ക് വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കടത്തിയത് എന്നും യുവതി എക്‌സൈസ് സംഘത്തോട് പറഞ്ഞു. ഇതിന് മുമ്പ് 16 തവണ ഇത്തരത്തില്‍ ഹാഷിഷ് കേരളത്തില്‍ എത്തിച്ചിട്ടുള്ളതായും ഇവര്‍ സമ്മതിച്ചു. ഒരു ലക്ഷം രൂപയാണ് ഇതിന് ഇവര്‍ക്ക് പ്രതിഫലം ലഭിച്ചത് എന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ ഹാഷിഷ് വലിയ തോതില്‍ ഉപയോഗിക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത ഹാഷിഷ് ഒമാനിലേക്ക് കടത്താന്‍ വേണ്ടിയുള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കഞ്ചാവില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ ഉത്പാദിപ്പിക്കുന്നത്. ഏറ്റവും നല്ല ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മില്ലീ ലിറ്ററിന് മാത്രം മൂവായിരത്തോളം രൂപ വിലവരും. 35 കിലോ കഞ്ചാവ് വാറ്റിയാല്‍ ആണ് ഒരു കിലോ ഹാഷിഷ് ലഭിക്കുക എന്നാണ് പറയപ്പെടുന്നത്.

English summary
Woman arrested with Hashish oil, worth 8 crore at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X