Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡിപ്പിച്ചത് നിരവധി പേര്‍...സഹികെട്ട് യുവതി പരാതി നല്‍കി,നടുറോഡില്‍ അവര്‍ ചെയ്തത്!!!

യുവതി പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രതികളുടെ ആക്രമണം

കൊല്ലം: പീഡനത്തിന് ഇരയായ യുവതിക്കെതിരേ പ്രതികളുടെ അഴിഞ്ഞാട്ടം. കൊല്ലത്താണ് സംഭവം. തങ്ങള്‍ക്കെതിരേ പരാതി നല്‍കിയ യുവതിയെ പ്രതികള്‍ നടുറോഡില്‍ വച്ച് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് യുവതിക്കു നേരിട്ടത്. യുവതി പിന്നീട് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

യുവതി ഗര്‍ഭിണി

മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെയാണ് പ്രതികള്‍ ആക്രമിച്ചത്. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ പ്രതികള്‍ മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലത്തെ കടപ്പാകടയില്‍ വച്ചായിരുന്നു സംഭവം. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ തനിക്കു സംരക്ഷണം നല്‍കാനോ പോലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.

ക്രൂരമായി മര്‍ദ്ദിച്ചു

വാഹനത്തില്‍ എത്തിയ പ്രതികള്‍ യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്കു വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ യുവതിയുടെ വയറില്‍ ചവിട്ടി. രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ വസ്ത്രം പ്രതികള്‍ വലിച്ചുകീറുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവതി കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

പരാതി നല്‍കിയത്

മാര്‍ച്ച് ഏഴിനാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നു യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. ഒരു സ്ത്രീയുള്‍പ്പെടെ ആറു പേര്‍ക്കെതിരേയായിരുന്നു യുവതിയുടെ പരാതി. പ്രതികളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.

ആക്രമിച്ചത് രണ്ടു പേര്‍

അന്നു പോലീസ് ചോദ്യം ചെയ്ത രണ്ടു പേരാണ് യുവതിയെ പരസ്യമായി ആക്രമിച്ചത്. തങ്ങള്‍ക്കെതിരേ പരാതി നല്‍കിയതിലുള്ള രോഷം അവര്‍ നടുറോഡില്‍ യുവതിക്കെതിരേ തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

പീഡനം ഒരു വര്‍ഷം മുമ്പ്

ഒരു വര്‍ഷം മുമ്പാണ് യുവതി പീഡനത്തിന് ഇരയായത്. ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തി

പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിദേശത്തേക്കു കൊണ്ടുപോയ ശേഷം നിരവധി പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്തു. അന്നു യുവതി പരാതി നല്‍കിയിരുന്നില്ല.

ഭര്‍ത്താവിനൊപ്പം

ഇപ്പോള്‍ ഭര്‍ത്താവിനോടൊപ്പം നാട്ടിലാണ് യുവതി താമസിക്കുന്നത്. അടുത്തിടെ പ്രതികള്‍ വീണ്ടും യുവതിയെ സമീപിപ്പിച്ചു. തങ്ങള്‍ക്കൊപ്പം വിദേശത്തേക്കു വന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടയാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+