Get Updates
Get notified of breaking news, exclusive insights, and must-see stories!

തവനൂരില്‍ യുവതിയെ ടിവി പെട്ടിയില്‍ കെട്ടിയിട്ടു

കുറ്റിപ്പുറം:ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ആക്രമിച്ച് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ അടച്ചിട്ടു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്ത് തവനൂരില്‍ ആണ് സംഭവം. 2013 നവംബര്‍ 11 ന് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്.തിരൂര്‍ മംഗലം സ്വദേശി സുരേഷിന്റെ ഭാര്യ രമ്യയെയാണ് ആക്രമിച്ചത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്ത് മാസത്തോളമായി സുരേഷും കുടുംബവും തവനൂരിലെ വാടക വീട്ടിലാണ് താമസം. സുരേഷ് ഒരു സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ മാനേജരാണ്. രണ്ട് ആഴ്ച മുമ്പ് സുരേഷ് ഇല്ലാത്ത സമയത്ത് ഒരു യുവതി വീട്ടിലെത്തി ഉന്നയിച്ച ആരോപണങ്ങളോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സുരേഷ് തന്നെ ചതിച്ചു എന്നാണ് യുവതി പറഞ്ഞത്. പിന്നീട് ഭര്‍ത്താവിനോട് രമ്യ ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ സുരേഷ് പരസ്ത്രീ ബന്ധം നിഷേധിച്ചു.

Kuttippuram Attack

പിന്നീട് യുവതിയുടെ സഹോദരങ്ങള്‍ എന്ന് പറഞ്ഞ് രണ്ട് പേര്‍ വീട്ടിലെത്തി 10000 രൂപ ആവശ്യപ്പെട്ടു. ഈ സമയവും സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ കയ്യില്‍ ലാപ് ടോപ്പുമായാണ് എത്തിയിരുന്നത്. സുരേഷും യുവതിയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇവര്‍ രമ്യയെ കാണിച്ചു എന്ന് പറയുന്നു. എന്നാല്‍ രമ്യ പണം നല്‍കാന്‍ തയ്യാറായില്ല.

ഈ വിവരവും സുരേഷിനെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ ചേര്‍ന്ന് വീട്ടിലെത്തി രണ്ട് ലക്ഷം രൂപ നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ജനലഴിക്കുള്ളിലൂടെ കയ്യിട്ട് രമ്യയെ ആക്രമിക്കാനും ശ്രമിച്ചു. ഈ സമയം കയ്യില്‍ കിട്ടിയ കത്തി കൊണ്ട് രമ്യ അക്രമികളില്‍ ഒരാളെ കുത്തി.

കഴിഞ്ഞ ദിവസം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോഴും ആക്രമിച്ചതെന്നാണ് രമ്യ പറയുന്നത്. മംഗലത്ത് നിന്ന് വീട്ടിലെത്തിയ അമ്മയെ യാത്രയയക്കാന്‍ സുരേഷ് കുഞ്ഞിനേയും എടുത്ത് പോയ സമയത്താണ് അക്രമികള്‍ വീട് കയറി രമ്യയെ പൂട്ടിയിട്ടത്. രമ്യയെ ഇവര്‍ മര്‍ദ്ദിച്ചു. കൈകള്‍ രണ്ടും പിറകിലേക്ക് കൂട്ടിക്കെട്ടി. ചുരിദാറിന്റെ ഷാളുകൊണ്ട് മുഖം മൂടിക്കെട്ടി. ടിവിയുടെ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കെട്ടിയിട്ടു. രമ്യയുടെ ശരീരത്തിലും ചുറ്റുപാടും മുളക് പൊടി വിതറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

അക്രമിക്കപ്പെടുന്നതിന് തൊട്ട് മുമ്പ് രമ്യ സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നു. വീട്ടിലെ ബഹളം കേട്ട സുരേഷ് അയല്‍വാസിയേയും കൂട്ടി വന്നപ്പോഴാണ് രമ്യയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+