മലപ്പുറം:നോന്പെടുക്കാന്‍ ഭക്ഷണം കഴിയ്ക്കുന്നതിനിടെ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊല്ലാന്ശ്രമിച്ചു
കൊണ്ടോട്ടി: ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ദേഹത്ത് പത്തിലധികം വെട്ടുകളേറ്റ യുവതി അഞ്ചാം ക്ളാസുകാരനായ മകന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ചെറുകാവിലാണ് സംഭവം. ഹാജിറ എന്ന യുവതിയ്ക്കാണ് ഭര്‍ത്താവിന്റെ വെട്ടേറ്റത്. ഇവരുടെ ഭര്‍ത്താവ് ഹമീദ് പൊലീസ് പിടിയിലായി .
ഹമീദിന്റെ ഭാര്യയായ ഹാജിറ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് മുമ്പ് കേസ് നല്‍കിയിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ സഹോദരിയുടെ വീട്ടിലായിരുന്നു താമസം . വ്രതകാലമായതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചേ ഭക്ഷണം കഴിച്ച് ഹാജിറ പുറത്തിറങ്ങിയപ്പോള്‍ ഹമീദ് ആക്രമിയ്ക്കുകയായിരുന്നു.
മുളക്പൊടി എറിഞ്ഞശേഷം വെട്ടിപ്പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു . ഹാജിറയും പത്തുവയസുകാരനായ മകന് മുഹമ്മദും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് . സംഭവം നടന്ന ഉടന്‍ മകന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിവരം അറിയിക്കുകയായിരുന്നു . പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഹാജിറയെ ആശുപത്രിയില്‍ എത്തിച്ചു .