കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം! ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ചത്!

മൂന്നുമാസമായി അഷ്‌റഫ് യുവതിയുടെ വീട്ടിലെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത് വരികയായിരുന്നു. അശ്ലീല സംഭാഷണത്തെ യുവതി ചോദ്യം ചെയ്തിരുന്നു.

  • By Gowthamy
Google Oneindia Malayalam News

അടൂര്‍: ടെലിഫോണ്‍ വിളിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവതിയെ മൂന്നംഗ സംഘം നടു റോഡില്‍ വച്ച് ആക്രമിച്ചി. ആടൂര്‍ പഴകുളത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുടുംബ വീട്ടില്‍ നിന്ന മകളെ വിളിക്കാന്‍ എത്തിയ വീട്ടമ്മയെയാണ് ആക്രമിച്ചത്. പഴകുളം സ്വദേശി അഷ്‌റഫും സംഘവുമാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

മൂന്നുമാസമായി അഷ്‌റഫ് യുവതിയുടെ വീട്ടിലെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത് വരികയായിരുന്നു. അശ്ലീല സംഭാഷണത്തെ യുവതി ചോദ്യം ചെയ്തിരുന്നു. കൂടാതെ വിദേശത്തു നിന്ന് യുവതിയുടെ ഭര്‍ത്താവും അഷ്‌റഫിനെ വിലക്കി. എന്നിട്ടും ഇത് തുടര്‍ന്നു കൊണ്ടേയിരുന്നു.

woman

ഇതിനു പുറമെ വീടിനു മുന്നിലെ ലൈറ്റുകള്‍ ഊരിക്കൊണ്ട് പോകുക, യുവതി പോകുന്നിടത്തൊക്കെ പിന്നാലെ ചെല്ലുക എന്നിങ്ങനെയും ശല്യം ചെയ്തിരുന്നു. ഇതിനു പുറമെ അഷ്‌റഫ് വിളിക്കുന്നിടത്ത് പോയില്ലെങ്കില്‍ യുവതിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവരെ കേള്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു.

ശല്യം സഹിക്കാന്‍ കഴിയാതായതോടെ യുവതി പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് വേണ്ടെന്ന് പറഞ്ഞതിനാല്‍ ഒഴിവാക്കി. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പഴകുളത്തിന് സമീപത്ത് വച്ച് ടിപ്പര്‍ ലോറിയിലെത്തിയ അഷ്‌റഫ് വണ്ടി കുറുകെ നിര്‍ത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. കൈയില്‍ കയറിപ്പിടിക്കുകയും നൈറ്റി വലിച്ച് കീറുകയും മര്‍ദിക്കുകയും ചെയ്തു. രണ്ട് സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പമുണ്ടയിരുന്നു.

നിലവിളി കേട്ട് എത്തിയവരാണ് യുവതിയെ രക്ഷിച്ചത്. മുഖത്ത് പരുക്കേറ്റ യുവതി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

English summary
woman attacked for questioning phone call.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X