ചെലവിന് നല്‍കിയില്ല: യുവതി ഭര്‍ത്താവിന്റെ വീട് തകര്‍ത്തു
തലശ്ശേരി: ചെലവിന് പണം നല്‍കാത്ത ഭര്‍ത്താവിന്റെ വീട് അടിച്ചു തകര്‍ത്ത് യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. തനിക്കും മകള്‍ക്കും ചെലവിന് പണം നല്‍കാത്ത ഭര്‍ത്താവിന്റെ വീട് യുവതി അടിച്ചു തകര്‍ത്തു.
കോഴിക്കോട് നിന്ന് തലശ്ശേരി എത്തിയ യുവതി വീടിന്റെ ചില്ല് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും നിലത്തെ ഗ്രാനൈറ്റുകള്‍ കുത്തിപൊട്ടിക്കുകയും ചെയ്തു. പിന്നീട് തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞ ശേഷം മടങ്ങിപ്പോയി.

ഭര്‍ത്താവ് തനിക്കും മകള്‍ക്കും ചെലവിന് നല്‍കുന്നില്ലെന്ന് പറഞ്ഞ് യുവതി തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചെലവിന് പണം നല്‍കുന്നത് സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തു. എന്നിട്ടും പണം നല്‍കാത്തതിന് തുടര്‍ന്നാണ് യുവതിയുടെ പരാക്രമം.
തിങ്കളാഴ്ച യുവതി ഭര്‍തൃവീട്ടുകാരെ ഫോണില്‍ വിളിച്ച് അടുത്ത ദിവസം താന്‍ അങ്ങോട്ട് വരും എന്ന് അറിയിച്ചിരുന്നുവത്രെ. എന്നാല്‍ ചൊവ്വാഴ്ച യുവതി വീട്ടില്‍ വന്നപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ പ്രകോപിതയായ യുവതി വീട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിനെതിരെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പരാതി നല്കി. തങ്ങള്‍ അമ്പലത്തില്‍ പോയിരിക്കുകയായിരുന്നെന്നും തിരികെ വന്നപ്പോഴാണ് വീട് ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടതെന്നും ഭര്‍തൃമാതാവ് ടൗണ്‍ പൊലീസില്‍ പരാതി നല്കി.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications