കാമുകനുമായി വഴക്കിട്ട് കൈത്തണ്ട മുറിച്ചു; കാമുകനെ രക്ഷിക്കാൻ കള്ളക്കഥ, പിന്നീട് സംഭവിച്ചത്...
കൊച്ചി: പ്രണയിതാക്കൾ തമ്മിൽ വഴക്കിടുക എന്നത് സ്വാഭാവിക സംഭവമാണ്. ചിലപ്പോൾ മർദ്ദനത്തിലേക്ക് വരെ പോകാറുണ്ട്. എന്നാൽ ദേഷ്യം മാറുമ്പോൾ വീണ്ടും ഇരുവരും ഒന്നാകും. കാമുകനുമായി പിണങ്ങിയ പെൺകുട്ടി ചെയ്തത് കുറച്ച് കടുംങ്കൈ ആയിപ്പോയി. കൈത്തണ്ട മുരിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് കാമുകൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് സംഭവത്തിന്റെ ഗൗരവം കാമുകനും പെൺകുട്ടിയും മനസിലാക്കിയത്. ഇതോടെ എന്ത് ചെയ്യാണമെന്നറിയാതെ കടുത്ത മാനസിക സമ്മർദ്ദത്തിലായി ഇരുവരും. കാമുകനെ രക്ഷിക്കാൻ പെൺകുട്ടി ഒരു കള്ളക്കഥ പടച്ചുണ്ടാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ ആ പരാതിയും കുറച്ച് ഗൗരവമുള്ളതായിരുന്നു.

മുഖം മൂടി സംഘം ആക്രമിച്ചു
മുഖം മൂടി സംഘം ആക്രമിച്ചെന്നായിരുന്നു യുവതി പോലീസിൽ പരാതി നൽകിയത്. മൂന്ന് വയസ്സുള്ള കുട്ടിയെ വാനിൽ തട്ടികൊണ്ടു പോകുന്നത് കണ്ടെന്നും, വഴിയിൽ വെച്ച് തന്നെയും സംഘം ആക്രമിച്ചെന്നായിരുന്നു യുവതി പരാതിപ്പെട്ടത്. കളമശ്ശേറി എൻഎഡി ശാന്തിഗിരി സ്റ്റോപ്പിൽ ബസ്സിറങ്ങി നടന്നുപോകുനമ്പോഴായിരുന്നു സംഭവം എന്നായിരുന്നു പെൺകുട്ടി പരാതിയിൽ പറഞ്ഞത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
മൂന്ന് വയസ്സുള്ള ഒരു കുട്ടി ഓടി വന്ന് തന്റെ കൈയ്യിൽ പിടിച്ചു, കുട്ടിയെ എടുക്കാൻ ശ്രമിച്ചപ്പോൾ മുഖം മൂടി ധരിച്ച ഒരാൾ വന്ന് കുട്ടിയെ എടുത്തുകൊണ്ട് പോയെന്നാണ് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കയിത്. താൻ വാനിന്റെ അടുത്ത് ചെന്ന കുട്ടിയുടെ കാലിൽ പിടിച്ചപ്പോൾ, വാനിലുണ്ടായിരുന്ന ഒരാൾ വടിവാളുപയോഗിച്ച് തന്നെ പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

പോലീസ് അന്വേഷണം
കേസിന്റെ സ്വഭാവം ഗൗരവമുള്ളതിനാൽ പോലീസ് അപ്പോൾ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപവാസികളിൽ നിന്ന് വിവരം അന്വേഷിച്ചു. പരിസരങ്ങളിലുള്ല സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി. പരിസരത്തു നിന്ന് ഏതെങ്കിലും കുട്ടിയെ കാണാതായിട്ടുണ്ടോ എന്നതിനെയെല്ലാം കുരിച്ച് അന്വേഷിച്ചു. എന്നാൽ പോലീസിന് ഒരു തുമ്പും കിട്ടിയില്ല.

കള്ളക്കഥ പോലീസ് പൊളിച്ചു
തുടർന്നാണ് പരാതിക്കാരിയായ യുവതിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. അവർക്ക് ഒരു പ്രണയം ഉള്ളതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് കാമുകനെ തേടിപ്പിടിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്. യുവതിയും കാമുകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും തുടർന്ന് യുവതി സ്വയം കൈത്തണ്ട മുറിച്ചതാണെന്നും പോലീസിന് ബോധ്യപ്പെട്ടു. കാമുകനെതിരെ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനായിരുന്നു യുവതി കള്ളക്കഥ മെനഞ്ഞുണ്ടാക്കിയത്. ഗത്യന്തരമില്ലാതെ യുവതിയും കള്ളക്കഥയാണെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications