കോഴിക്കോട് കൂട്ടബലാല്‍സംഗം; വീട്ടമ്മയെ മദ്യംനല്‍കി പീഡിപ്പിച്ചു, ആറ് പേര് ഒരു രാത്രി മുഴുവന്‍
Recommended Video

കോഴിക്കോട്: കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആറ് പേര് ചേര്‍ന്ന് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തുവെന്നാണ് വാര്‍ത്ത. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം. വീട്ടമ്മയുടെ ബന്ധുക്കള്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.
ഒരു രാത്രി മുഴുവന്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരങ്ങള്‍. രാജ്യത്ത് ക്രൂരമായ പീഡനങ്ങള്‍ ദിനംപ്രതി വാര്‍ത്തയാകുമ്പോള്‍, പ്രതിഷേധം ശക്തിപ്പെടവെയാണ് കോഴിക്കോട് നിന്നും സമാനമായ വാര്‍ത്ത വന്നിരിക്കുന്നത്. അയല്‍വാസി ഉള്‍പ്പെടെയുള്ളവരാണ് വീട്ടമ്മയെ പീഡിപ്പിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെയാണ്....

മദ്യം നല്കിയ ശേഷം
മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെയാണ് ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. മദ്യം നല്കിയ ശേഷമായിരുന്നു പീഡനം. നിര്‍ബന്ധിച്ച് മദ്യംകുടിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അയല്‍വാസി ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.

മാനസികമായി തളര്‍ന്നു
കൊടുവള്ളിക്കടുത്തുള്ള കിഴക്കോത്ത് പന്നൂരിലാണ് സംഭവമുണ്ടായത്. ബലാല്‍സംഗം നടന്നത് ജനുവരിയിലാണ്. പിന്നീട് മാനസികമായി തളര്‍ന്ന വീട്ടമ്മ അടുത്തിടെ ചില ബന്ധുക്കളോട് സംഭവം തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്കാന് തീരുമാനിച്ചതത്രെ.

ഒരുരാത്രി മുഴുവന്‍ ക്രൂരത
ഒരു രാത്രി മുഴുവന്‍ വീട്ടമ്മയെ അക്രമികള്‍ ക്രൂരമായി പീഡിപ്പിച്ചുവത്രെ. വീട്ടമ്മയെ അറിയുന്നവര്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. വീട്ടമ്മയുടെ ചിത്രങ്ങളും അക്രമികള്‍ എടുത്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

പോലീസ് നീക്കം ദുരൂഹം
എന്നാല്‍ പോലീസിന്റെ ഇടപെടലിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കിയിട്ട് പോലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം. ഏറെ വൈകിയാണ് വീട്ടമ്മയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കൊണ്ടുപോയത്.

പ്രതികള്‍ മുങ്ങി
സംഭവത്തിന് ശേഷം പ്രതികള്‍ സ്ഥലത്തില്ലെന്നാണ് വിവരം. പലരും കേസാകുമെന്ന് ഭയപ്പെട്ടാണ് നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ആദ്യം പരാതി നല്‍കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല വീട്ടമ്മ. അവര്‍ ആകെ തളര്‍ന്നിരുന്നു.

രണ്ടുമാസം പിന്നിട്ടു
രണ്ടു മാസം കഴിഞ്ഞ ശേഷമാണ് സംഭവം പുറത്തുവരുന്നത്. ബന്ധുക്കളോട് വീട്ടമ്മ കാര്യങ്ങള്‍ വിശദമാക്കിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയെന്ന് അറിഞ്ഞ ഉടനെയാണ് പ്രതികള്‍ മുങ്ങിയതെന്നും വിവരങ്ങളുണ്ട്. പോലീസിന്റെ നീക്കം പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കടയുടെ മുകളിലേക്ക് കൊണ്ടുപോയി
വീട്ടമ്മ ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണ് താമസം. ചില ബന്ധുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു കടയുടെ മുകളിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കൊടുവള്ളി സിഐ ചന്ദ്രമോഹന് പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications