Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ സംശയം ,അവധിയ്ക്കെത്തിയ പ്രവാസി ഭാര്യയെ അടിച്ച് കൊന്നു, സംഭവം കൊല്ലത്ത്

കരുനാഗപ്പള്ളി: ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശ്ശേരിയില്‍ അബ്ദുള്‍ സലീമിന്റെ ഭാര്യ സനൂജ (29) ആണ് മരിച്ചത്. അടിയേറ്റ മരിച്ച സനൂജയുടെ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഭര്‍ത്താവ് അബ്ദുള്‍ സലീം (32) ഒളിവിലാണ്. റംസാന്‍ ആഘോഷത്തിനായി സനൂജയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ദമ്പതിമാര്‍ രാത്രി പത്ത് മണിയോടെ വഴക്കിട്ടു. കുട്ടികള്‍ ഉറങ്ങിയ ശേഷമാണ് ഇവര്‍ വഴക്കിട്ടത്. വഴക്കിടിനിടെ സലീം സനൂജയെ അടിയ്ക്കുകയും ഇവര്‍ ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് ഏണി ഉപയോഗിച്ച് സനൂജയുടെ മൃതദേഹം വീടിനുള്ളില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.

women

ഇതിനിടെ സലീമിന്റെ ഒരു ബന്ധു ഇരുവരും വഴക്കിടുന്ന കാര്യം സനൂജയുടെ പിതാവിനെ അറിയിച്ചു. ഇദ്ദേഹം ഉടന്‍ തന്നെ വീട്ടിലെത്തുകയും ചെയ്തു. അപ്പോള്‍ തറയില്‍ കിടക്കുകയായിരുന്നു യുവതിയുടെ മൃതദേഹം. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിട്ടുകള്‍ക്ക് മുമ്പ് യുവതി മരിച്ചതായി സ്ഥിരീകരിച്ചു. ഭാര്യയെ സംശയിച്ചാണ് സലീം നിരന്തരം ഇവരുമായി വഴക്കിട്ടത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏഴ് വയസുള്ള ആദിനും ഒരു വയസുള്ള ഫാത്തിമയുമാണ് മക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+