മന്ത്രവാദിയുടെ ചവിട്ടേറ്റ് നട്ടെല്ല് തകര്‍ന്ന് യുവതി മരിച്ചു
കൊല്ലം: ബാധ ഒഴിപ്പിയ്ക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ് യുനതി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴുവ സ്വദേശിനി ഹസീന (26) ആണ് മരിച്ചത്. മന്ത്രവാദിയുടെ ചവിട്ടേറ്റ് യുവതിയുടെ നട്ടെല്ല് തകരുകയും വയറില്‍ രക്തം നിറയുകയും ചെയ്താണ് യുവതി മരിച്ചത്. ഒരു കുഞ്ഞിന്‍റെ അമ്മയാണ് കൊല്ലപ്പെട്ട ഹസീന. പിതാവാണ് ബാധ ഒഴിപ്പിയ്ക്കുന്നതിനായി യുവതിയെ മന്ത്രവാദിയെ ഏല്‍പ്പിച്ചത്.
ഒട്ടേറെ കേസുകളില്‍ പ്രതിയായ ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി സിറാജുദ്ദീനാണ് മന്ത്രവാദി ചമഞ്ഞ് ബാധയൊഴിപ്പിയ്ക്കാനെത്തിയത്. ചവിട്ടേറ്റ് ബോധം കെട്ട യുവതിയുടെ ആരോഗ്യ നില ഗുരുതരമാണെന്നറിഞ്ഞ് മന്ത്രവാദി മുങ്ങുകയായിരുന്നു. ബോധം വരുമ്പോള്‍ 'ജിന്ന് ' ഒഴിഞ്ഞ് പോകുമെന്ന് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സാധാരണ മരണമെന്ന നിലയില്‍ സംസ്‌ക്കാരിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളെജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നട്ടെല്ല് തകര്‍ന്നതായും വയറില്‍ രക്തം നിറഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാരോപിച്ചാണ് യുവതിയെ മന്ത്രവാദിനിയുടെ ചികിത്സയ്ക്ക് പിതാവ് ഏല്‍പ്പിച്ചത്.












Click it and Unblock the Notifications