കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശക്കുവാങ്ങിയ പണത്തിന്റെ പേരില്‍ യുവതിയെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ വിചാരണ തുടങ്ങി

Google Oneindia Malayalam News

കാഞ്ഞങ്ങാട്: പലിശക്കുവാങ്ങിയ പണത്തിന്റെ പേരില്‍ യുവതിയെ ജനലില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ചു. നീലേശ്വരം കരുവാച്ചേരിയിലെ നവാസിന്റെ ഭാര്യ കെ.പി ഹസീനയെ(23) മര്‍ദ്ദിച്ച കേസിലാണ് അമ്പലത്തറ പാറപ്പള്ളിയിലെ ഷാഫി(34), ഭാര്യ ഷെമീമ(23), പാറപ്പള്ളിയിലെ നൗഷാദിന്റെ ഭാര്യ ഷെഹര്‍ബാനു(21) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ വിചാരണ ആരംഭിച്ചത്. 2014 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

ഹസീന ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് താമസം. സഹോദരിയുടെ വിവാഹാവശ്യത്തിനായി ഹസീന ഇളയമ്മയായ പാറപ്പള്ളിയിലെ നഫീസയില്‍ നിന്നും നാല് ലക്ഷം രൂപയും സ്വര്‍ണവും പലിശപ്രകാരം വാങ്ങിയിരുന്നു. മുതലടക്കം ആറുലക്ഷത്തോളം രൂപ ഹസീന നഫീസക്ക് തിരിച്ചുനല്‍കി. ഇനിയും പലിശ നല്‍കാനുണ്ടെന്ന് നഫീസ പറഞ്ഞപ്പോള്‍ ഹസീന അത് നിഷേധിച്ചു. ഇതോടെ നഫീസയുടെ മകളായ ഷെമീമയും ഷെഹര്‍ബാനുവും ഹസീനയെ തടഞ്ഞുവെച്ച് ചില മുദ്രപത്രങ്ങളില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടു.

 court

വിസമ്മതിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് ഹസീനയുടെ കൈകള്‍ ഷാള്‍ കൊണ്ട് ജനലില്‍ ബന്ധിക്കുകയും മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. ഷാഫി ഹസീനയുടെ മുടി കുത്തിപ്പിടിച്ച് തല ചുമരിനിടിക്കുകയായിരുന്നു. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

English summary
woman beaten up case in kasrkode, trial started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X