നഗ്നഫോട്ടോകൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി, യുവതിയെ ഒരു വർഷം പീഡിപ്പിച്ചു, പ്രതി പിടിയിൽ!
അങ്കമാലി: നഗ്നഫോട്ടോകള്‍ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവതിയെ ആണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കവലക്കാടന്‍ ബിനു എന്ന 46കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോട്ടോകള്‍ വീട്ടുകാരെയും ഭര്‍ത്താവിനേയും കാണിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത് എന്നാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷത്തോഷമായി യുവതിയെ ഇയാള്‍ ഉപദ്രവിച്ച് വരികയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് യുവതിയെ ഇയാള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുടെ നഗ്നഫോട്ടോകള്‍ കൈവശമുണ്ടെന്നും അവ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ ഇയാള്‍ കൊരട്ടിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലാണ് യുവതി തുടര്‍ച്ചയായി പീഡനത്തിന് ഇരയായത്.

പിന്നീട് അങ്കമാലിയിലും മറ്റുമുളള ലോഡ്ജുകളില്‍ എത്തിച്ചും ഇയാള്‍ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. മാത്രമല്ല യുവതിയുടെ സ്വര്‍ണാഭരണങ്ങളും ഭീഷണിയിലൂടെ പ്രതി തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. യുവതി സംഭവം ഭര്‍ത്താവിനെ അറിയിച്ചതോടെയാണ് പ്രതി പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ഭര്‍ത്താവ് സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്കി.
പ്രതിയായ ഷൈജുവിനെ പിടികൂടാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഷൈജു ഷോര്‍ട്ട് ഫിലം രംഗത്ത് അടക്കം പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സിഐ ബികെ അരുണിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications