കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്തെ മറിയാമ്മ ചാണ്ടി; അശ്ലീല കെണിയൊരുക്കുന്നതില്‍ വിരുത; പല പ്രമുഖരും ഇരകള്‍... ഒടുവില്‍

  • By Desk
Google Oneindia Malayalam News

കോട്ടയം: ഡോക്ടറെ അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ സ്ത്രീ പിടിയില്‍. പത്തനംതിട്ട വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി എന്ന 44 കാരിയാണ് പിടിയില്‍ ആയത്.

ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് ശേഷം പിന്നേയും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ആണ് മറിയാമ്മക്ക് മേല്‍ കുരുക്ക് വീണത്. ഡോക്ടര്‍ കോട്ടയം എസ്പിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആയി മറിയാമ്മ ചാണ്ടിക്കെതിരെ എട്ട് കേസുകള്‍ നിലവില്‍ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. ഈ ജില്ലകളിലെ പല പ്രമുഖരേയും ഇവര്‍ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. തന്ത്രപരമായിട്ടാണ് മറിയാമ്മയുടെ ഇടപാടുകള്‍. സഹായത്തിന് ഗുണ്ടാസംഘവും ഉണ്ട്.

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറും

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറും

ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നവരോട് ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയാണ് മറിയാമ്മ ചാണ്ടി പല തട്ടിപ്പുകളും നടത്തിയിട്ടുളളത് എന്നാണ് വിവരം. കാറില്‍ വച്ചുള്ള പരിചയം വളര്‍ത്തിയെടുത്ത് അടുത്ത ബന്ധം സ്ഥാപിക്കുകയാണ് രീതി. അത് പിന്നീട് വഴിവിട്ട ബന്ധമായും വളര്‍ത്തും.

ദൃശ്യങ്ങള്‍ പകര്‍ത്തും

ദൃശ്യങ്ങള്‍ പകര്‍ത്തും

ഇത്തരത്തില്‍ അടുപ്പം സ്ഥാപിക്കുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യമായി പകര്‍ത്തുകയും ചെയ്യും. അതിന് ശേഷം ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. ഒട്ടുമിക്കവരും പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാതെ പണം നല്‍കി രക്ഷപ്പെടാന്‍ നോക്കുകയാണ് പതിവ്.

ഡോക്ടറുടെ കാര്യത്തില്‍

ഡോക്ടറുടെ കാര്യത്തില്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ഇങ്ങനെ കുടുക്കിയതാണ് ഒടുവില്‍ മറിയാമ്മയുടെ കള്ളത്തരങ്ങള്‍ പുറത്തറിയാന്‍ കാരണം. ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് ഒരുക്കിയ കെണിയില്‍ മറിയാമ്മ കുടുങ്ങുകയായിരുന്നു. ഇവര്‍ക്കൊപ്പം നാല് പുരുഷന്‍മാരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചികിത്സയ്ക്കായെത്തി

ചികിത്സയ്ക്കായെത്തി

ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് എന്ന പേരിലാണ് മറിയാമ്മ ആറ് മാസങ്ങള്‍ക്ക് മുമ്പ് എത്തിയത്. ഈ ബന്ധം പിന്നീട് വളരുകയായിരുന്നു. ഒടുവില്‍ മറിയാമ്മ ബ്ലാക്ക് മെയിലിങ്ങും തുടങ്ങുകയായിരുന്നു.

ആദ്യം മൂന്ന് ലക്ഷം

ആദ്യം മൂന്ന് ലക്ഷം

ആദ്യം മൂന്ന് ലക്ഷം രൂപയാണ് മറിയാമ്മ ചാണ്ടി ഡോക്ടറോട് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ മെമ്മറി കാര്‍ഡിലുള്ള അശ്ലീല ചിത്രങ്ങള്‍ പുറത്ത് വിടും എന്നായിരുന്നു ഭീഷണി. ഡോക്ടര്‍ പണം നല്‍കുകയും ചെയ്തു. അതിന് ശേഷം ഒരു രണ്ട് ലക്ഷം രൂപ കൂടി ഇതേ രീതിയില്‍ ഡോക്ടറില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തു.

വീണ്ടും മൂന്ന് ലക്ഷം

വീണ്ടും മൂന്ന് ലക്ഷം

അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തിട്ടും ഡോക്ടറെ വെറുതേ വിടാന്‍ മറിയാമ്മ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വീണ്ടും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് ഡോക്ടര്‍ രണ്ടും കല്‍പിച്ച് പോലീസിനെ സമീപിച്ചത്. കോട്ടിയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറെ ആയിരുന്നു ഡോക്ടര്‍ സമീപിച്ചത്.

പോലീസ് കെണിയൊരുക്കി

പോലീസ് കെണിയൊരുക്കി

പരാതി കിട്ടിയതിനെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് സിഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തില്‍ പോലീസ് മറിയാമ്മയ്ക്കുള്ള കെണി ഒരുക്കുകയായിരുന്നു. പണം കൈമാറാം എന്ന് ഡോക്ടറെ കൊണ്ട് പറയിച്ച് പോലീസ് കോട്ടയത്ത് മഫ്തിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. ആഡംബര കാറില്‍ എത്തിയ മറിയാമ്മയേയും സംഘത്തേയും ഉടന്‍ പിടികൂടുകയും ചെയ്തു.

വേറേയും പ്രമുഖര്‍?

വേറേയും പ്രമുഖര്‍?

സര്‍ക്കാര്‍ ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍ മാത്രമല്ല മറിയാമ്മയുടെ കെണിയില്‍ വീണിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പലരും ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കി മാനഹാനി ഒഴിവാക്കിയതായാണ് സൂചന. എന്തായാലും ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

English summary
Woman blackmailed doctor and grabbed 5 lakhs arrested at Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X