കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകുന്ദനെ വെട്ടിലാക്കി യുവതി; ആവശ്യപ്പെട്ടത് 25 ലക്ഷം, അല്ലെങ്കില്‍ പീഡനം, പരാതിയുമായി നടന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: സിനിമാ താരങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന കാലമാണിത്. നടി ആക്രമിക്കപ്പെട്ട സംഭവവും തൊട്ടുപിന്നാലെയുണ്ടായ വിവാദങ്ങളും കേരളക്കര ഇപ്പോഴും മറന്നിട്ടില്ല. ഇപ്പോഴിതാ മറ്റൊരു നടനെതിരേ പീഡന ആരോപണം ഉന്നയിക്കാന്‍ ശ്രമം നടന്നുവെന്ന വാര്‍ത്തകള്‍ വരുന്നു.

യുവ നടന്‍ ഉണ്ണി മുകുന്ദനെ യുവതി കബളിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നുവത്രെ ശ്രമം. തിരക്കഥയുമായി നടനെ സമീപിച്ച യുവതിയാണ് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചത്. പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടന്‍ പോലീസില്‍ പരാതി നല്‍കി. യുവതി തന്നെ വന്നു കണ്ടിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ തന്നെയാണ് വ്യക്തമാക്കിയത്. കാര്യങ്ങള്‍ വിശദീകരിച്ചാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ചേരാനല്ലൂര്‍ പോലീസ്

ചേരാനല്ലൂര്‍ പോലീസ്

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കൈരളിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് 23ന്

കഴിഞ്ഞ ഓഗസ്റ്റ് 23ന്

കഴിഞ്ഞ ഓഗസ്റ്റ് 23ന് ഒരു യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടകവീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു.

പിന്നീട് വിളിച്ചു

പിന്നീട് വിളിച്ചു

തിരിച്ചുപോയ യുവതി പിന്നീട് നടനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്റെ പരാതിയില്‍ വിശദീകരിക്കുന്നു.

 യുവതിയുടെ അഭിഭാഷകന്‍

യുവതിയുടെ അഭിഭാഷകന്‍

തൊട്ടുപിന്നാലെ മറ്റൊരു ഫോണ്‍കോളും വന്നു. യുവതിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയാണ് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വന്നത്. യുവതിയെ വിവാഹം ചെയ്യണമെന്നാണ് ഇയാള്‍ പറഞ്ഞത്. അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കുകയായിരുന്നു.

ഒടുവില്‍ പോലീസിനെ സമീപിച്ചു

ഒടുവില്‍ പോലീസിനെ സമീപിച്ചു

തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. സിനിമയില്‍ അഭിനയിക്കണം. അല്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കും. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നീ ആവശ്യങ്ങളാണ് യുവതിയും അഭിഭാഷകനും ഉന്നയിച്ചിരിക്കുന്നതെന്നും പരാതിയില്‍ വിശദീകരിച്ചു.

English summary
Woman trying to Cheat: Actor Unni Mukundan lodged complaint to Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X