മലപ്പുറം; യുവതി മുറിച്ചത് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം; പ്രേരണ പെണ്‍കുട്ടിയോ; കാരണം ഇതാണ്
കുറ്റിപ്പുറത്ത് ലോഡ്ജ് മുറിയില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു
മലപ്പുറം: കുറ്റിപ്പുറത്ത് ലോഡ്ജ് മുറിയില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനു(27) നേരെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം ലോജ്ഡിലുണ്ടായിരുന്നത് ഭാര്യയാണ്. ഭാര്യതന്നെയാണ് ജനനേന്ദ്രിയം മുറിച്ചത്.
70 ശതമാനത്തിലധികം മുറിവേറ്റ ഇര്‍ഷാദിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വസ്ത്രത്തില്‍ രക്തം പുരണ്ട നിലയില്‍ യുവാവിനെ മുറിക്കു പുറത്തു കണ്ട ലോഡ്ജ് ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഭാര്യയ്‌ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്തതാണെന്ന് ഇയാള്‍ പറഞ്ഞു.

ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്. യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദെന്നും ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ടെന്നും പോലീസ് പറയുന്നു. ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റേയും വാദം. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നേരത്തെ സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചിരുന്നു. ഇതാണ് ജനേന്ദ്രിയം മുറിക്കാന്‍ പ്രചോദനമായതെന്നാണ് യുവതി പോലീസിന് നല്‍കിയ വിവരം.












Click it and Unblock the Notifications