മലപ്പുറത്തെ പെൺകുട്ടികളെ വേട്ടയാടിയ ആങ്ങളമാർക്ക് മുട്ടൻ പണി.. കേസെടുത്ത് വനിതാ കമ്മീഷൻ
Recommended Video

മലപ്പുറം:എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ളാഷ് മോബ് കളിച്ച മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഒരു കൂട്ടര് കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ അഴിച്ച് വിട്ടത്. തട്ടമിട്ട പെണ്‍കുട്ടികള്‍ പൊതുഇടത്തില്‍ ഡാന്‍സ് കളിച്ചത് മതത്തിന് എതിരാണ് എന്ന തരത്തിലാണ് പ്രചാരണം. പെണ്‍കുട്ടികളെ വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന തരത്തിലാണ് വിമര്‍ശനങ്ങളെന്ന പേരിലുള്ള പ്രചാരണം നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയവര്‍ക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് കേസ്.

കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് സെബര്‍ സെല്ലിന് സംസ്ഥാന വനിതാ കമ്മീഷന് നിര്‍ദേശം നല്കി. ഫ്ളാഷ് മോബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ അന്തസ്സിന് പോറലേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേരളത്തിന് അപമാനകരമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് അഭിപ്രായപ്പെട്ടു. ഇത്തരം പ്രചരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന് വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനാണ് മലപ്പുറം കുന്നുമ്മലില്‍ പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. തുടര്‍ന്ന് മതമൗലികവാദികളും പണ്ഡിതരും സംഘടിത സൈബര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications