കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ പെൺകുട്ടികളെ വേട്ടയാടിയ ആങ്ങളമാർക്ക് മുട്ടൻ പണി.. കേസെടുത്ത് വനിതാ കമ്മീഷൻ

Google Oneindia Malayalam News

Recommended Video

cmsvideo
മലപ്പുറത്തെ പെണ്‍കുട്ടികളെ അപമാനിച്ചവർക്കെതിരെ കേസ്

മലപ്പുറം:എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്‌ളാഷ് മോബ് കളിച്ച മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഒരു കൂട്ടര്‍ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ അഴിച്ച് വിട്ടത്. തട്ടമിട്ട പെണ്‍കുട്ടികള്‍ പൊതുഇടത്തില്‍ ഡാന്‍സ് കളിച്ചത് മതത്തിന് എതിരാണ് എന്ന തരത്തിലാണ് പ്രചാരണം. പെണ്‍കുട്ടികളെ വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന തരത്തിലാണ് വിമര്‍ശനങ്ങളെന്ന പേരിലുള്ള പ്രചാരണം നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് കേസ്.

ദിലീപ് കേസിലെ കുറ്റപത്രം ഫോട്ടോസ്റ്റാറ്റ് വഴി ചോർന്നു.. പോലീസിനെ പരിഹസിച്ച് അരുൺ ഗോപിദിലീപ് കേസിലെ കുറ്റപത്രം ഫോട്ടോസ്റ്റാറ്റ് വഴി ചോർന്നു.. പോലീസിനെ പരിഹസിച്ച് അരുൺ ഗോപി

flash mob

കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബര്‍ സെല്ലിന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഫ്‌ളാഷ് മോബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ അന്തസ്സിന് പോറലേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേരളത്തിന് അപമാനകരമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രചരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനാണ് മലപ്പുറം കുന്നുമ്മലില്‍ പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. തുടര്‍ന്ന് മതമൗലികവാദികളും പണ്ഡിതരും സംഘടിത സൈബര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു.

English summary
State Womens Commission registered case in Malappuram flash mob issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X